എച്ച് ആര്‍ പഠനത്തില്‍ പുത്തന്‍ സാധ്യതകളുമായി ടി എ പൈ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

Published : Nov 19, 2017, 12:46 PM ISTUpdated : Oct 04, 2018, 07:07 PM IST
എച്ച് ആര്‍ പഠനത്തില്‍ പുത്തന്‍ സാധ്യതകളുമായി  ടി എ പൈ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

Synopsis

മാനേജ്മെന്റ് പഠന മേഖലയില്‍ മാനവ വിഭവശേഷി വിഭാഗത്തില്‍ പുതിയ പിജി ഡിപ്ലോമ കോഴ്സുമായി  ടി എ പൈ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്.  സൊസൈറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സുമായി ചേര്‍ന്നാണ് പുതിയ കോഴ്സ് അവതരിപ്പിക്കുന്നത്. കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് ആര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രയോജനപ്രദമായ സര്‍ട്ടിഫിക്കറ്റ് നല്‍കുക സൊസൈറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സ് ആണ്.

പഠനകാലത്ത് വ്യക്തിത്വ വികാസത്തിനും മാനേജ്മെന്റ് മേഖലയിലെ പുത്തന്‍ ട്രെന്‍ഡുകളേക്കുറിച്ചും  വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. എച്ച് ആര്‍ വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാനുള്ള എല്ലാ വിധ പരിശീലനങ്ങളും പ്രത്യേക ട്രെയിനിംഗുകളും ടി പി പൈ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നു. വിദ്യാര്‍ത്ഥിയിലെ ഗവേഷകിയെ ഉണര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള രീതിയിലാണ് പാഠ്യപദ്ധതി രൂപീകൃതമായിരിക്കുന്നതെന്നും മാനേജ്മെന്റ് അവകാശപ്പെടുന്നു. 

ടി എ പൈ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലിടങ്ങളില്‍ ലഭിക്കുന്ന മികച്ച പ്രതികരണമാണ് പുതിയ കോഴ്സ് തുടങ്ങുന്നചിന് പിന്നിലെന്ന് പ്രൊഫസര്‍ സൈമണ്‍ ജോര്‍ജ് പറഞ്ഞു. മുംബൈയില്‍ കോഴ്സ് പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ സൊസൈറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആദ്യ സ്ഥാപനമാണെന്ന് മാനേജ്മെന്റ് അവകാശപ്പെട്ടു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ