മുടിവെട്ടിയില്ല; വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

Published : Feb 03, 2017, 05:42 PM ISTUpdated : Oct 05, 2018, 01:32 AM IST
മുടിവെട്ടിയില്ല; വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

Synopsis

ഇടുക്കി: സ്‍കൂളിൽ മുടി വെട്ടാതെ എത്തി എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി.  ഇടുക്കിയിലെ കുമളിക്കടുത്തുള്ള അമരാവതി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യർത്ഥിയാണ് പരാതി നല്‍കിയത്. മർദ്ദനമേറ്റ വിദ്യാർത്ഥിയും മർദ്ദിച്ച വിദ്യാർത്ഥിയും ആശുപത്രിയിൽ ചികിത്സ തേടി.
   
സ്കൂളിലെ ഉച്ചഭക്ഷണ സമയത്താണ് ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. സ്‍കൂൾ മുറ്റത്തു നിന്നിരുന്ന തന്നെ സീനിയർ വിദ്യാർത്ഥികളിൽ ഒരാൾ വന്ന് വിളിച്ചു കൊണ്ടുപോയി  ക്ലാസ് മുറിക്കുള്ളിൽ വച്ച് മർദ്ദിച്ചതായാണ് മർദ്ദനമേറ്റ വിദ്യാർത്ഥി പറയുന്നത്. തുടർന്ന് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് കരണത്തടിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. ഇതിനു പുറമെ സ്‍കൂളിലെ മൂത്രപ്പുരയുടെ ഭാഗത്തേയ്ക്ക് വലിച്ചിഴച്ചു.  വിദ്യാര്‍ത്ഥിയുടെ കഴുത്തിന് താഴെ മർദ്ദനമേറ്റ പാടുകൾ കാണാം.

സ്‍കൂളിൽ പഠനത്തിന് എത്തിയപ്പോൾ മുതൽ തങ്ങൾ പറയുന്ന രീതിയിൽ മുടി വെട്ടണമെന്നാവശ്യപ്പെട്ട് ഇവർ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറയുന്നു. ഇത് അംഗീകരിക്കാത്തതാണ് മർദ്ദനത്തിനു കാരണമായതത്രേ.   എസ്എഫ്ഐ പ്രവർത്തകൻറെ നേതൃത്വത്തിലായിരുന്നു മർദ്ദമെന്നും കുട്ടി പറഞ്ഞു.

സംഭവം സംബന്ധിച്ച് ഇരു കൂട്ടരും സ്‍കൂൾ അധികൃതർക്ക് പരാതി നൽകി.  പരാതികൾ പൊലീസിന് കൈമാറിയതായി പ്രിൻസിപ്പല്‍ പറഞ്ഞു. ഇവരുടെ മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദേശീയപാതയുടെ മതിലിടിഞ്ഞു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കേസിന് പോകാനില്ല, പുതിയ ലാപ്ടോപ് പൊലീസ് വാങ്ങിത്തരണമെന്ന് അഭിറാം; അന്വേഷണം നടത്തി നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി