രാജ്യസഭാ സീറ്റ് വേണ്ടെന്ന് രഘുറാം രാജന്‍

By Web DeskFirst Published Nov 9, 2017, 10:28 AM IST
Highlights

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റ് വാഗ്ദാനം റിസര്‍വ് ബാങ്ക് മുന്ഡ ഗവര്‍ണര്‍ രഘുറാം രാജന്‍ നിരസിച്ചു. അക്കാദമിക് രംഗത്ത് തുടരാനാണ് താല്‍പര്യമെന്നും ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ അധ്യാപക ജോലിയും മറ്റ് അക്കാദമിക് പ്രവര്‍ത്തനങ്ങളും തുടരാനാണ് താല്‍പര്യമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ജനുവരിയോടെ ദില്ലിയില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ആം ആദ്മി പാര്‍ട്ടി രഘുറാം രാജന് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജ്യസഭാ സീറ്റിനായി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു തന്നെ നിരവധി പേര്‍ ആവകാശവാദവുമായി രംഗത്തുവന്നതിനാല്‍ തര്‍ക്കം ഒഴിവാക്കാനായി പുറത്തു നിന്നുള്ള പ്രമുഖര്‍ക്ക് സീറ്റ് നല്‍കാനാണ് കെജ്രിവാളിന്റെ തീരുമാനമെന്ന് സൂചനകളുണ്ടായിരുന്നു.

മോദി സര്‍ക്കാരിന്റെ വിപ്ലവ തീരുമാനമായ നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ച രഘുറാം രാജന്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി സേവനം ചെയ്യുകയാണ്. 2015 ലെ വന്‍ വിജയത്തിന് ശേഷം ഭരണത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളികളാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ നേരിടേണ്ടി വന്നത്.

click me!