
പാലക്കാട്: റാഗിങ്ങിനിരയായ കുട്ടിക്ക് നീതി നിഷേധിച്ചെന്നാരോപിച്ച് ഏഷ്യൻ ഹ്യുമൻ റൈറ്റ്സ് അസോസയേഷൻ സമരപരിപാടികൾക്കൊരുങ്ങുന്നു. പട്ടാമ്പിയിലെ സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിനെതിരായണ് സമരം.
കഴിഞ്ഞ 9 നാണ് പട്ടാമ്പി എംഇഎസ് റസിഡന്‍ഷ്യൽ സ്കൂളിലെ 9ാം തരം വിദ്യാർത്ഥി മുഹമ്മദ് അഷ്കർ അലി മുതിർന്ന വിദ്യാർത്ഥികളിൽ നിന്ന് പീഢനമേറ്റതായി പരാതിപ്പെടുന്നത്. പരാതി പിൻവലിപ്പിക്കുന്നതിന് സ്കൂൾ അധികൃതർ സമ്മർദ്ദം ചെലുത്തുകയായിരുന്നെന്ന് കുട്ടിയടെ രക്ഷിതാക്കൾ അടക്കമുള്ളവർ പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആരോപണവിധേയരായ കുട്ടികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്കൂൾ അധകതർ സ്വീകരിച്ചതെന്നാണ് പരാതി. ഇക്കാര്യത്തിന് എതിർ്പപുന്നയിച്ചതോടെ നിർബന്ധ പൂർവ്വം കുട്ടിയെ സ്കൂളിൽ നിന്നും പുറ്തതാക്കുകയായിരുന്നെന്നും പരാതിയുണ്ട്.
അതേ സമയം ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചു. കുട്ടിക്കു നേരെയുണ്ടായത് റാഗിങ്ങ് അല്ലെന്നും, രണ്ട് വിഭാഗത്തിലുള്ള കുട്ടികൾ തമ്മിലുള്ള വഴക്ക് കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam