
മുംബൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി മുന്‍ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. കേരളത്തില്‍ സംഭവിച്ച പ്രളയക്കെടുതിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടെന്ന് കരുതുന്നു. നിരവധിപ്പേരുടെ ജീവനും സ്വത്തിനും കാര്യമായ നഷ്ടമാണ് പ്രളയം സമ്മാനിച്ചത്. കേരളത്തിന്റെ അതിജീവനത്തിന് ചിന്തകള്‍ മാത്രമല്ല സഹായവും വേണമെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ വിവിധ മേഖലയില്‍ നിന്ന് നിരവധി പേരാണ് പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് ചെറുതും വലുതുമായ സഹായവുമായി എത്തുന്നത്. ഇതിനോടൊപ്പം തന്നെ കേരളത്തെ സഹായിക്കരുതെന്നും സ്പര്‍ദ്ധ പരത്തുന്നതുമായ നിരവധി സന്ദേശങ്ങളും വ്യാപകമാവുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ദ്രാവിഡ് എത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam