
കൊച്ചി: ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ അയ്യപ്പ ധർമസേനാ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടുമാസം പമ്പയിൽ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം തുടങ്ങിയ ഉപാധിയോടെ ആണ് ജാമ്യം.
ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ രാഹുല്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam