തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ആറ്റം ബോംബ്' കയ്യിലുണ്ടെന്ന് രാഹുൽ ഗാന്ധി, 'രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ റിട്ടയർ ചെയ്താലും ജയിലിൽ പോകും'

Published : Aug 01, 2025, 05:42 PM ISTUpdated : Aug 01, 2025, 05:43 PM IST
Rahul Gandhi

Synopsis

ഭീഷണി തള്ളിക്കളയുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്.തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ആറ്റം ബോംബ്' കൈയ്യിലുണ്ടെന്ന് രാഹുൽ പറഞ്ഞു.തെളിവുകൾ പുറത്തു വന്നാൽ ബോംബ് പോലെ പൊട്ടും .രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന  തെരഞ്ഞെടുപ്പ് കമ്മീഷണർമാർ റിട്ടയർ ചെയ്താലും ജയിലിൽ പോകുമെന്നും   രാഹുൽ പറഞ്ഞു

രാഹുൽ ഗാന്ധിയുടെ ഭീഷണി തള്ളിക്കളയുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ  പ്രതികരിച്ചു.ഒരു തെളിവുമില്ലാതെയാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിക്കുന്നത്. 2025 ജൂൺ 12 ന്  രാഹുല്‍ഗാന്ധിക്ക്  മെയിൽ അയച്ചെങ്കിലും . അദ്ദേഹം മറുപടി നല്‍കിയില്ല.2025 ജൂൺ 12-ന്  കത്ത് അയച്ചു, അദ്ദേഹം പ്രതികരിച്ചില്ല. . ഒരു പ്രശ്നത്തെക്കുറിച്ചും അദ്ദേഹം  ഒരു കത്തും അയച്ചിട്ടില്ലെന്നും  കമ്മീഷന്‍ അറിയിച്ചു. അടിസ്ഥാന രഹിതമായ  ആരോപണങ്ങൾ ഉന്നയിക്കുന്ന അദ്ദേഹം ഇപ്പോൾ കമ്മീഷനേയും   ജീവനക്കാരെയും ഭീഷണിപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു എന്നത്  വിചിത്രമാണ്. അത്തരം നിരുത്തരവാദപരമായ എല്ലാ പ്രസ്താവനകളും അവഗണിക്കുന്നു. നിഷ്പക്ഷമായും സുതാര്യമായും പ്രവർത്തിക്കാൻ എല്ലാ ജീവനക്കാരോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാഹനങ്ങളിൽ അണുനശീകരണം, സംശയം തോന്നിയാൽ പിടിച്ചിറക്കി ആരോഗ്യപരിശോധന; കേരളത്തിലെ പക്ഷിപ്പനിയിൽ അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കി തമിഴ്‌നാട്
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ ഒന്നാം ക്ലാസുകാരി മുങ്ങിമരിച്ചു