പത്തനംതിട്ട കൈപ്പട്ടൂരിൽ ഉണ്ടായ സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 71 കാരിയുടെ തലയ്ക്ക് പ്രതി കല്ലുകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

പത്തനംതിട്ട: വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യത്തിൽ അയൽവാസി വയോധികയുടെ തല അടിച്ചുതകർത്തു. പത്തനംതിട്ട കൈപ്പട്ടൂരിൽ ഉണ്ടായ സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 71 കാരിയുടെ തലയ്ക്ക് പ്രതി കല്ലുകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെയാണ് രാവിലെയായിരുന്നു. 71 കാരി ഏലിയാമ്മയുടെ തലയ്ക്കാണ് അയൽവാസി സുമേഷ് കല്ലുകൊണ്ട് അടിച്ചത്. സുമേഷിന്‍റെ വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഏലിയാമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു. സാരി വലിച്ചുകീറി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കല്ലുകൊണ്ട് തലയ്ക്കടിച്ചു. പരിക്കേറ്റ ഏലിയാമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുമേഷ് ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു. ശക്തമായ നടപടി ആവശ്യപ്പെട്ട് കൈപ്പട്ടൂർ രണ്ടാം വാർഡ് നിവാസികൾ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി.