എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍, നിയന്ത്രണത്തിനുള്ള മോദിയുടെ അഭ്യർത്ഥന കഴിവുകേടിന്‍റെ തെളിവെന്ന് രാഹുല്‍

Published : May 11, 2026, 10:51 AM IST
rAHUL mODI

Synopsis

ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുന്നു

ദില്ലി: ഇന്നലത്തെ പ്രസ്താവന പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണെന്ന് രാഹുൽ ഗാന്ധി.  ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുകയാണ്. എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി.

 

 

മോദിയുടെ സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ബോധവത്ക്കരണത്തിന് കൂടുതൽ നടപടികൾ വരും. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നിർദ്ദേശങ്ങൾ ഏറ്റെടുക്കും ഭാഗിക ലോക്ക്ഡൗൺ ഒന്നും തല്ക്കാലം പരിഗണനയിൽ ഇല്ല. പശ്ചിമേഷ്യൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിനാണ്  മോദിയുടെ അഭ്യർത്ഥന.

 കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം പെട്രോളും ഡീസലും ഉപയോഗിക്കുന്നതിൽ പരമാവധി നിയന്ത്രണം വേണം. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം. ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം. മെട്രോ ഉള്ള നഗരങ്ങളിൽ ആ  സൗകര്യം ഉപയോഗിക്കണം. ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും മോദി  ഇന്നലെ  ആവശ്യപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട്, കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന വിദ്യാർത്ഥിയിലേക്ക് അന്വേഷണം