
ദില്ലി: വോട്ടർ പട്ടിക ക്രമക്കേടിൽ കള്ള വോട്ടിനെതിര വിഡിയോയുമായി രാഹുൽ ഗാന്ധി.നിങ്ങളുടെ വോട്ടും, അവകാശങ്ങളും, സ്വത്വവും മോഷ്ടിക്കപ്പെട്ടേക്കാമെന്ന് രാഹുൽiഗാന്ധി സമൂഗമാധ്യമത്തില്‍ കുറിച്ചു
രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഇടയിൽ നേർക്കു നേർ പോര് മുറുകയാണ്. ശകുൻ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ടു ചെയ്തതിന് തെളിവ് എവിടെ എന്ന് ചോദിച്ച് കർണ്ണാടക സിഇഒ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. തെളിവുണ്ടെങ്കിൽ സത്യപ്രസ്താവനയിലൂടെ നല്കാനായിരുന്നു കമ്മീഷൻ നിർദ്ദേശം. മഹാരാഷ്ട്ര, ഹരിയാന സിഇഒമാരും ഇക്കാര്യത്തിൽ മുൻ നോട്ടീസ് ആവർത്തിച്ച് രാഹുലിന് കത്ത് നല്കി. ഇതിന് തയ്യാറല്ലെങ്കിൽ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പു പറയണം എന്ന ആവശ്യം കമ്മീഷൻ ആവർത്തിച്ചു.
കൃത്യമായ മേൽവിലാസം ഇല്ലാത്ത 30,000 പേരുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും കമ്മിഷൻ ആരോപിച്ചു. ഇതിനു നല്കിയ മറുപടിയിലാണ് താൻ സത്യപ്രസ്താവന നല്കില്ലെന്ന നിലപാട് രാഹുൽ ഗാന്ധി ആവര്‍ത്തിക്കുന്നത്. ബീഹാറിലെ എസ്ഐആറിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു എന്നതിൻറെ തെളിവുകൾ കമ്മീഷൻ മാധ്യമങ്ങൾക്ക് നല്കി. കോൺഗ്രസിൻറെ അടക്കം ബൂത്തു തല പ്രതിനിധികൾ എസ്ഐആറിനെ പിന്തുണച്ചതിൻറെ വിഡിയോകളാണ് കമ്മീഷൻ നല്കിയത്. രാഹുൽ ഗാന്ധി ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും ഇനിയും കമ്മീഷൻ മറുപടി നല്കിയിട്ടില്ല. സത്യപ്രസ്താവന നല്കില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ രാഹുൽ വാർതതാസമ്മേളനത്തിൽ കാണിച്ച തെളിവുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് കമ്മീഷൻ തുടരും.