ഉ​ന്നാ​വോ, ക​ത്വ ബലാത്സംഗ സംഭവം; ദില്ലിയില്‍ പാതിര പ്രതിഷേധം

Web Desk |  
Published : Apr 13, 2018, 01:00 AM ISTUpdated : Jun 08, 2018, 05:52 PM IST
ഉ​ന്നാ​വോ, ക​ത്വ ബലാത്സംഗ സംഭവം; ദില്ലിയില്‍ പാതിര പ്രതിഷേധം

Synopsis

ഉ​ന്നാ​വോ, ക​ത്വ ബലാത്സംഗ സംഭവങ്ങളില്‍ ദില്ലിയില്‍ പാതിരാത്രിയിലും പ്ര​തി​ഷേ​ധാ​ഗ്നി

ദില്ലി:  ഉ​ന്നാ​വോ, ക​ത്വ ബലാത്സംഗ സംഭവങ്ങളില്‍ ദില്ലിയില്‍ പാതിരാത്രിയിലും പ്ര​തി​ഷേ​ധാ​ഗ്നി. ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ൽ ക്രൂ​ര​മാ​യി പീ​ഡ​ന​ത്തി​നാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രിക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ്യാ​ഴാ​ഴ്ച രാ​ത്രി റാ​ലി ന​ട​ത്തും.ദില്ലി ന​ഗ​ര​മ​ധ്യ​ത്തി​ലെ ഇ​ന്ത്യാ ഗേ​റ്റി​ൽ​നി​ന്ന് രാ​ത്രി പ​തി​നൊ​ന്നി​നാ​ണ് രാ​ഹു​ലി​ന്‍റെ മെ​ഴു​കു​തി​രി റാ​ലി.  പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ദില്ലിയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിര്‍ഭയ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ദില്ലി കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ദില്ലി ന​ഗ​ര​മ​ധ്യ​ത്തി​ലെ ഇ​ന്ത്യാ ഗേ​റ്റി​ലേക്കാണ് റാലി നിശ്ചയിച്ചത്. ഇത് തടയാന്‍ പോലീസ് വഴിയില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയെങ്കിലും 12 മണിയോടെ റാലി ഇന്ത്യ ഗൈറ്റിലെത്തി. 

നേരത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ​പ്പോ​ലെ എ​ന്‍റെ ഹൃ​ദ​യ​വും ഈ ​രാ​ത്രി​യി​ൽ വേ​ദ​നി​ക്കു​ന്നു. ഈ ​രീ​തി​യി​ൽ ഇ​ന്ത്യ​യ്ക്കു സ്ത്രീ​ക​ളെ പ​രി​ഗ​ണി​ക്കാ​ൻ ഇ​നി​യും ക​ഴി​യി​ല്ല. നീ​തി ആ​വ​ശ്യ​പ്പെ​ട്ടും ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ​യും ഇ​ന്നു​രാ​ത്രി ഇ​ന്ത്യാ​ഗേ​റ്റി​ൽ ന​ട​ത്തു​ന്ന നി​ശ​ബ്ദ, മെ​ഴു​കു​തി​രി കൂ​ട്ടാ​യ്മ​യി​ൽ എ​ന്നോ​ടൊ​പ്പം ചേ​രൂ- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ അ​തി​ക്ര​മ​മാ​ണെ​ന്ന് രാ​ഹു​ൽ നേ​ര​ത്തെ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച രാ​ഹു​ൽ കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​ക​രു​തെ​ന്നും വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ക്ക​വെ പ​റ​ഞ്ഞു.
ഇ​ത്ത​രം പൈ​ശാ​ചി​ക കൃ​ത്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കാ​ണ് സാ​ധി​ക്കു​ക. കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​ക​രു​ത്. നി​ഷ്ക​ള​ങ്ക​യാ​യ കു​ട്ടി​യോ​ട് ചി​ന്തി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള ക്രൂ​ര​ത കാ​ട്ടി​യ സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​ത്തെ ഇ​ട​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ന​മ്മ​ൾ എ​ന്താ​യി​ത്തീ​രു​മെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ ജ​നു​വ​രി 10 ന് ​ആ​ണ് ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​സി​ഫ​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേത്ര​ത്തി​ന​ക​ത്ത് വ​ച്ച് നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ടു പേ​ർ ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി​യി​ലെ​ത്തു​ന്ന​തു ത​ട​യാ​ൻ ചി​ല അ​ഭി​ഭാ​ഷ​ക​ർ ശ്ര​മി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ പി​ന്തു​ണ​ച്ച് ര​ണ്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ റാ​ലി​യും ന​ട​ത്തു​ക​യു​ണ്ടാ​യി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ബസ്, ആർക്കും പരിക്കില്ല
മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാലോകം