
പ്രധാനമന്ത്രി നരേന്ദ്ര മോദി അമിതാഭ് ബച്ചനെക്കാൾ മികച്ച നടനാണെന്ന് രാഹുൽ ഗാന്ധി. വോട്ടെടുപ്പിന്റെ രണ്ടുമൂന്നു ദിവസം മുൻപ് മോദിയുടെ കണ്ണീർ പൊഴിച്ചുകൊണ്ടുള്ള അഭിനയം ജനങ്ങൾക്ക് കാണാമെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഗുജറാത്തിൽ പ്രതിഷേധ സ്വരമുയർത്തുന്നവർക്കുള്ള മറുപടി ലാത്തികൊണ്ടും തോക്കുകൊണ്ടുമാണ് കിട്ടുന്നതെന്നും രാഹുൽ വിമർശിച്ചു.
പട്ടേൽ സമുദായ ഭൂരിപക്ഷ പ്രദേശമായ വിസ്വാദറിലാണ് മോദിക്കെതിരെ രാഹുൽ രൂക്ഷവിമർശനം ഉന്നയിച്ചത്. ഇന്ന് സൗരാഷ്‍ട്രയിൽ പ്രചാരണം നടത്തുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ ഇന്ന് അമ്രേലി മുതൽ ഭാവ്നഗർ വരെ പര്യടനം നടത്തും. കഴിഞ്ഞ ദിവസം സോംനാഥ് ക്ഷേത്രം സന്ദർശിച്ച രാഹുലിന്റെപേര് അഹിന്ദു രജിസ്റ്ററിൽ രേഖപ്പെടുത്തിയത് വൻ വിവാദമായിരുന്നു. രാമനെയും കൃഷ്‍ണനെയും വിശ്വസിക്കാത്തവർ എന്തിനാണ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതെന്ന് യോഗി ആദിത്യനാദ് ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam