ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി, കുവൈത്തില്‍ വാഹനാപകടങ്ങള്‍ പകുതിയായി

By Web DeskFirst Published Nov 30, 2017, 1:32 AM IST
Highlights

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ കുവൈത്തില്‍ വാഹനാപകടങ്ങള്‍ പകുതിയായി. നിയമലംഘനങ്ങളും വാഹനാപകടങ്ങളും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറഞ്ഞതായാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്.

രണ്ടാഴ്ച മുമ്പാണ് ഗതാഗത നിയമത്തിലെ 207-ാം വകുപ്പ് അധികൃതര്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങിയത്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, മുന്‍വശത്തുള്ളവര്‍ സീറ്റ ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ ലംഘനങ്ങള്‍ക്ക് വാഹങ്ങള്‍ രണ്ട് മാസം വരെ കസ്റ്റഡിലെക്കാനും പിഴ ഈടാക്കനുമായിരുന്നു തീരുമാനം. ഇതോടെ ഗതാഗത നിയമ ലംഘനങ്ങള്‍ പകുതിയില്‍ അധികം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ദിനംപ്രതി ശരാശരി 350-മുതല്‍ 400 വരെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്ന സ്ഥാനത്ത് 150 മുതല്‍ 200 വരെയായി കുറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ, ചെറുതും വലുതുമായ നാലയിരത്തോളം ലംഘനങ്ങളുടെ നടന്നിരുന്നടുത്ത് 1500 ആയി ഇത് ചുരുങ്ങിയതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക അറബ്പത്രം വ്യക്തമാക്കുന്നു.
ഗതാഗതനിയമം കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയത്തിലെ പരിശോധനാ, നിരീക്ഷണ വകുപ്പ് കത്തയച്ചിട്ടുണ്ട്. സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാവരും നിയമങ്ങള്‍ പാലിക്കണമെന്ന്  ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മൊഹമ്മദ് അല്‍ എനെസി ആവശ്യപ്പെട്ടു. നിയമങ്ങളെ ആദരിച്ചുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് നല്ല മാതൃകകളാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

click me!