കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല; തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു

By Web DeskFirst Published Mar 18, 2018, 1:13 PM IST
Highlights

25 അംഗ പ്രവര്‍ത്തക സമിതിയിലേക്ക് 13 പേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട് തെരഞ്ഞെടുക്കുകയും 12 പേരെ എ.ഐ.സി.സി സമ്മേളത്തില്‍ വെച്ച് തെരഞ്ഞെടുക്കുയുമാണ് ചെയ്യേണ്ടത്.

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് എ.ഐ.സി.സി സമ്മേളനത്തില്‍ വെച്ച് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗങ്ങളെ തീരുമാനിക്കും. ദില്ലിയില്‍ നടക്കുന്ന എ.ഐ.സി.സി സമ്മേളനം ഇത് സംബന്ധിച്ച പ്രമേയത്തിന് അംഗീകാരം നല്‍കി.

25 അംഗ പ്രവര്‍ത്തക സമിതിയിലേക്ക് 13 പേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട് തെരഞ്ഞെടുക്കുകയും 12 പേരെ എ.ഐ.സി.സി സമ്മേളത്തില്‍ വെച്ച് തെരഞ്ഞെടുക്കുയുമാണ് ചെയ്യേണ്ടത്. എന്നാല്‍ എല്ലാ അംഗങ്ങളെയും തെരഞ്ഞെടുക്കാനുള്ള അധികാരം പാര്‍ട്ടി അധ്യക്ഷന് വിട്ടുകൊടുക്കാനുള്ള പ്രമേയം ഗുലാം നബി ആസാദാണ് അവതരിപ്പിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എല്ലാ വിഭാഗങ്ങളിലും നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധി നേരിട്ട് നടത്തണമെന്നായിരുന്നു പ്രമേയം. ഒരാള്‍ പോലും എതിര്‍ക്കാതെ പ്രമേയം സമ്മേളനത്തില്‍ പാസ്സാക്കുകയായിരുന്നു.

നേരത്തെ എ.കെ ആന്റണിയാണ് കേരളത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമായി ഉണ്ടായിരുന്നത്. ഇതിന് പുറമെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രവര്‍ത്തക സമിതിയിലുണ്ടായിരുന്നു. 

click me!