രാഹുല്‍ കേരളത്തിലേക്ക്, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്

Published : Jan 28, 2019, 02:01 PM ISTUpdated : Jan 28, 2019, 02:14 PM IST
രാഹുല്‍ കേരളത്തിലേക്ക്, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്

Synopsis

അടുത്തയാഴ്ചയോടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമുണ്ടാക്കി ബിജെപിയ്ക്കും സിപിഎമ്മിനും മുന്‍പേ ഗോദയിലിറങ്ങാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നാളെ കേരളത്തിൽ  എത്തും. രാഹുലിന്‍റെ വരവോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടാനാണ് യുഡിഎഫ് തീരുമാനം. ശബരിമല വിഷയത്തിൽ അടക്കം പ്രധാനമന്ത്രി ഉന്നയിച്ച വിമർശനങ്ങൾക്ക് രാഹുൽ മറുപടി നൽകിയേക്കും.

നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ്  രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തുന്നത്. രാഹുലിന്‍റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടുകയാണ് കോൺഗ്രസ് ലക്ഷ്യം.  വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ  നടക്കുന്ന നേതൃ സംഗമം  വലിയ വിജയമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.ബൂത്ത് തലം മുതൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെയാണ് പൊതുസമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നത്. 

രണ്ടാഴ്ചയ്ക്കിടയിൽ പ്രധാനമന്ത്രി കേരളത്തിൽ രണ്ട് വട്ടമെത്തി കോൺഗ്രസ്സിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച്  തെരഞ്ഞെടുപ്പ്  പ്രചാരണത്തിന്  തുടക്കമിട്ടിരുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസ്സിന് പത്തനംതിട്ടയിൽ  ഒരു നിലപാടും പാർലമെന്‍റിൽ മറ്റൊരു നിലപാടുമാണെന്ന പ്രധാനമന്ത്രിയുടെ പരിഹാസം. ഈ പരിഹാസത്തിന്  മറുപടി നൽകിയാകും രാഹുലും പ്രചരണത്തിന് ചൂട് പിടിപ്പിക്കുക. 

ശബരിമല വിഷയത്തിൽ സർക്കാറിനെതിരായ വികാരം യുഡിഎഫിന് നേട്ടമാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. യുഡിഎഫ് നേതാക്കളെയും രാഹുൽ ഗാന്ധി പ്രത്യേകം കാണുന്നുണ്ട്. രാഹുലിന്‍റെ വരവോടെ കേരളത്തിലെ  കോൺഗ്രസ്  സ്ഥാനാർത്ഥി  ചർച്ചയും വേഗത്തിലാകും. അടുത്തയാഴ്ചയോടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമുണ്ടാക്കി തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകുന്നതിനാണ് യുഡിഎഫ്  നീക്കം.

PREV
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'