ഗൊരഖ്പൂരില്‍ രാഹുൽ ഗാന്ധിയും  യോഗി ആദിത്യ നാഥും

Published : Aug 19, 2017, 07:25 AM ISTUpdated : Oct 04, 2018, 11:47 PM IST
ഗൊരഖ്പൂരില്‍ രാഹുൽ ഗാന്ധിയും  യോഗി ആദിത്യ നാഥും

Synopsis

ഗൊരഖ്പൂര്‍: ഒരാഴ്ചയ്ക്കിടെ  എഴുപതിലധികം പേര്‍ മരിച്ച ഗോരഖ്പൂരിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  മേഖലയിൽ സന്ദര്‍ശനം നടത്തും. മരിച്ച കുട്ടികളുടെ ബന്ധുക്കളെ കാണും. ശുചിത്വ ഉത്തര്‍പ്രദേശ് പ്രചാരണത്തിന്‍റെ ഭാഗമായി സ്വന്തം മണ്ഡമായ ഗോരഖ്പൂരിലെത്തിയ യോഗി ആദിത്യനാഥ് വെള്ളപ്പൊക്ക മേഖലകളും സന്ദര്‍ശിക്കും. അതേ സമയം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ബിആര്‍ഡി മെഡ‍ിക്കൽ കോളേജിലെത്തും. രോഗികളേയും  മരിച്ചവരുടെ കുടുംബാംഗങ്ങളേയും കാണും. 

ജപ്പാൻ ജ്വരത്തെക്കുറിച്ച് പഠനം നടത്തിയ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ബിആര്‍ഡി മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോക്ടര്‍ രാജീവ് മിശ്രയ്ക്കും ശിശുരോഗ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ കഫീൽ ഖാനെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ചികിത്സ വീഴ്ചയുണ്ടായിട്ടില്ലെങ്കിലും ആശുപത്രി ഭരണത്തിൽ വീഴ്ച്ചയുണ്ടാകാനുള്ള സാധ്യത ഐഎംഎ തള്ളിക്കളഞ്ഞില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി