
ദില്ലി:ഡോ കഫീല്‍ ഖാന്‍റെ സഹോദരന് വെടിയേറ്റതില്‍ ആശങ്ക പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ നിയമവാഴ്ചയുടെ അവസ്ഥ എന്താണെന്ന് തെളിയിക്കുന്നതാണ് കാഷിഫ് ജമീലിന് നേരേയുണ്ടായ ആക്രമണമെന്നാണ് കഫീല്‍ ഖാന് രാഹുല്‍ ഗാന്ധി അയച്ച കത്തിലുള്ളത്. ഞായറാഴ്ച രാത്രി ആക്രമണം നേരിട്ട ജമീല് ലഖ്നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സയിലാണ്.
ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നും പ്രതികാര നടപടികളുണ്ടായിട്ടും സ്വാഭിമാനം വെടിയാന്‍ തയ്യാറാകാത്ത കഫീല്‍ ഖാനെ രാഹുല്‍ ഗാന്ധി പ്രശംസിച്ചതായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് വക്താവ് അമര്‍നാഥ് അഗര്‍വാള്‍ പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് കഫീല്‍ ഖാന്‍ കാണിച്ചുതന്ന് ക്ഷമ പ്രജോദനമാണെന്നും രാഹൂല്‍ ഗാന്ധി പറഞ്ഞു.
ഉത്തര്‍പ്രദേശ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അനന്ദ് കുമാറുമായി നേരില്‍ കണ്ട് കഫീല്‍ ഖാന്‍ ഇന്നലെ സംസാരിച്ചു. സഹോദരന് വെടിയേറ്റ കേസിലെ അന്വേഷണത്തിലുള്ള അശ്രദ്ധയെ ചൂണ്ടിക്കാണിച്ചായിരുന്നു കുടിക്കാഴ്ച. ജമീലിന്‍റെ ചികിത്സ വൈകിപ്പിക്കുന്നതിന് പൊലീസ് ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam