ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം

Published : Aug 04, 2017, 05:07 PM ISTUpdated : Oct 04, 2018, 06:28 PM IST
ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം

Synopsis

ഗുജറാത്തിൽ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ബാനസ്കന്ദയിൽ വെള്ളപ്പൊക്ക മേഖലയില്‍ വെച്ച് സിമന്റ് കട്ട ഉപയോഗിച്ച് വാഹനങ്ങൾക്ക് നേരെ എറിയുകയായിരുന്നു.

രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ ആക്രമണത്തിൽ തകർന്നു. മുന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന രാഹുലിന് പരിക്കേറ്റിട്ടില്ല.  ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ബി.ജെ.പി ഗുണ്ടകളാണെന്ന് കോണ്ഡഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യകരമായ സംഭവമാണിതെന്ന് പ്രതികരിച്ച ബി.ജെ.പി ആക്രമണത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും വിശദീകരിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാനത്തിൽ ഉറങ്ങിപ്പോയ യാത്രക്കാരൻ ഉണർന്നപ്പോൾ കണ്ടത് ജീവനക്കാരുടെ സർപ്രൈസ്, സോഷ്യൽ മീഡിയയുടെ കയ്യടി നേടി ഹൃദയം തൊടും കുറിപ്പ്
ഇ- മെയിൽ വഴി കേസ് എടുത്തതിൽ നിയമ പ്രശ്നമെന്ന രാഹുലിന്റെ വാദം; മറുപടിയുമായി എസ്ഐടി, 'ഇ-സിഗ്നേച്ചർ ഉണ്ട്, വാദം നിൽക്കില്ല'