ബിജെപിക്ക് സിനിമാ കമ്പനി ഉണ്ടായിരുന്നെങ്കില്‍ 'ലൈ ഹാര്‍ഡ്' എന്നു വിളിക്കാമായിരുന്നു- രാഹുല്‍

Published : Dec 23, 2017, 12:26 PM ISTUpdated : Oct 04, 2018, 04:50 PM IST
ബിജെപിക്ക് സിനിമാ കമ്പനി ഉണ്ടായിരുന്നെങ്കില്‍ 'ലൈ ഹാര്‍ഡ്' എന്നു വിളിക്കാമായിരുന്നു- രാഹുല്‍

Synopsis

ദില്ലി: ഡൈ ഹാര്‍ഡ് സിനിമാ പരമ്പരയെ കൂട്ടുപിടിച്ച് ബിജെപിക്കെതിരെ  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിക്ക് ഒരു സിനിമാ കമ്പനി ഉണ്ടായിരുന്നെങ്കില്‍ അതിനെ 'ലൈ ഹാര്‍ഡ്" എന്നു വിളിക്കാമായിരുന്നെന്നാണ് രാഹുലിന്‍റെ പുതിയ ട്വീറ്റ്. 

അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട അമേരിക്കന്‍ ആക്ഷന്‍ സിനിമാ പരമ്പരയാണ് ഡൈ ഹാര്‍ഡ്. ബി ജെ പി ലൈ ഹാര്‍ഡ്, ബി ജെ പി ലൈസ്, ഹൗമെനി ബി ജെ പി ലൈസ് എന്നി ഹാഷ്ടാഗുകളും രാഹുല്‍ ട്വീറ്റിന് ഒപ്പം ചേര്‍ത്തിട്ടുണ്ട്.

 

 

കഴിഞ്ഞ ദിവസവും ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. ബി ജെ പിയുടെ അടിത്തറ തന്നെ കള്ളം അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'3 മണിക്കൂറിനുള്ളിൽ അഴിമതിക്കാരെ തകർത്തെറിഞ്ഞ വിജയ്‍യെ കണ്ടു, ഇനി വലിയ ഉത്തരവാദിത്തം'; അഭിനന്ദനങ്ങളുമായി മലേഷ്യൻ പ്രധാനമന്ത്രി
'പുതിയ സ‍ർക്കാ‍ർ ആദ്യ പരിഗണന നൽകേണ്ടത് ഈ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കാൻ'; ആവശ്യവുമായി സിൽവർലൈൻ വിരുദ്ധ സമര സമിതി