ഭാരത് സമ്മിറ്റിൽ ഇറ്റാലിയൻ നേതാവ് കേന്ദ്രസർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനെ രാഹുൽ ഗാന്ധി പ്രോത്സാഹിപ്പിച്ചതിനെതിരെ അമിത് ഷായും ബിജെപിയും രംഗത്തെത്തി.

ഡൽഹി:രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അമിത്ഷായും കിരൺ റിജിജുവും.രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചു. ഇന്ത്യ വിരുദ്ധ നീക്കങ്ങളാണ് ഭാരത് സമ്മിറ്റ് ചർച്ച ചെയ്തതത്. എത്ര ശ്രമിച്ചാലും 30 വർഷത്തേക്ക് നിങ്ങൾ അധികാരത്തിലെത്തില്ലെന്നും അമിത് ഷാ. ഇസ്രയേൽ രാഷ്ട്രീയ നേതാവിൻ്റെ ഇന്ത്യ വിരുദ്ധമുദ്രാവാക്യത്തിലാണ് വിമർശനം.ഒരു വിദേശി ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ഇന്ത്യയെ അപമാനിക്കായി വിദേശത്ത് പോകുന്നതാരെന്ന് ചോദിക്കുന്നില്ലെന്നും രാഹുൽഗാന്ധിക്കെതിരെ കിരൺ റിജിജു വിശദമാക്കി. തെലങ്കാനയില്‍ നടന്ന ഭാരത് സമ്മിറ്റില്‍ ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവ് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതില്‍ രാഷ്ട്രീയ വിവാദം ശക്തം. ഇറ്റാലിയന്‍ നേതാവിന് അവസരമൊരുക്കിയ രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്നും, എത്ര ശ്രമിച്ചാലും മുപ്പത് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ പോകുന്നില്ലെന്നും അമിത് ഷാ തുറന്നടിച്ചു. വിദേശ നേതാവ് അങ്ങനെ പറഞ്ഞെങ്കില്‍ ആത്മപരിശോധനക്കുള്ള സമയം അതിക്രമിച്ചെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് സമ്മിററില്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് സെക്രട്ടറി ജനറലും, ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവുമായ ഗ്യാക്കോമോ ഫിലിബെക്കാണ് പ്രതിപക്ഷം സർക്കാരിനെതിരെ മുഴക്കുന്ന വോട്ട് ചോരി മുദ്രാവാക്യം വിളിച്ചത്. പ്രധാനമന്ത്രിയേയും, ഗ്യാനേഷ് കുമാറിനെയും ഉന്നമിടുുന്ന മുദ്രാവാക്യത്തിന്‍റെ അര്‍ത്ഥം വോട്ട് കള്ളന്‍, കസേര ഒഴിയണമെന്നാണന്ന് വിശദീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ ജനാധിപത്യം വലിയ അപകടത്തിലാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. ഫിലിബിക്കിനെ രാഹുല്‍ ഗാന്ധി കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി കടുത്ത പ്രതിഷേധമറിയിച്ചു. ഇന്ത്യ വിരുദ്ധ നീക്കത്തിനാണ് രാഹുല്‍ ഗാന്ധി കൈയടിച്ചതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

ഭാരത് സമ്മിറ്റ് ആഗോള പരിപാടിയായിരുന്നെന്നും അതില്‍ ഇറ്റാലിയന്‍ നേതാവ് പങ്കെടുത്തതില്‍ തെറ്റില്ലെന്നുമാണ് കോണ്‍ഗ്രസിന്‍റെ ന്യായീകരണം. രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകള്‍ രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടാക്കാനാണെന്ന ആരോപണം ബിജെപി ആവര‍്‍ത്തിക്കുന്നതിനിടെയാണ് പുതിയ വിവാദം. ഫിലിബെക്കിന്‍റെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം നയതന്ത്ര തലത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിലും പരാമര്‍ശം ചര്‍ച്ചയായേക്കാം.രാജ്യത്ത് ജനാധിപത്യമില്ലെന്ന പ്രതിപക്ഷ വിമര്‍ശനത്തിനും ശക്തി പകര്‍ന്നേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം