ജസ്റ്റിസ് ലോയയുടെ മരണത്തില്‍  അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു

By Web DeskFirst Published Feb 9, 2018, 8:11 PM IST
Highlights

ദില്ലി: ജസ്റ്റിസ് ബി.എച്ച്  ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടു. 12 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് കൈമാറി.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷണം നടത്താമെന്ന് രാഷ്ടപ്രതി രാംനാഥ് കോവിന്ദ് ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം കേസന്വേഷിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 
 

click me!