വാര്‍ത്ത വിലക്ക് നീക്കാന്‍ രാഹുല്‍ കൃഷ്ണ കോടതിയിലേക്ക്

Published : Feb 05, 2018, 08:05 AM ISTUpdated : Oct 04, 2018, 07:41 PM IST
വാര്‍ത്ത വിലക്ക് നീക്കാന്‍ രാഹുല്‍ കൃഷ്ണ കോടതിയിലേക്ക്

Synopsis

തിരുവനന്തപുരം: വാര്‍ത്ത വിലക്ക് നീക്കാന്‍ രാഹുല്‍ കൃഷ്ണ കോടതിയിലേക്ക്. ഇന്ന് കരുനാഗപളളി കോടതിയെ സമീപിക്കും. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് കോടതിയെ അറിയിക്കും. 

ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായുമുളള വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി നടപടിക്കെതിരെയാണ് രാഹുല്‍ കൃഷ്ണ കോടതിയെ സമീപിക്കുന്നത്. 

അതേസമയം ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസിനെ കുറിച്ച് യുഎഇ പൗരൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുടെ ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് കരുനാഗപ്പള്ളി സബ് കോടതിയുടെ വിലക്കുള്ളതിനാലാണിത്. വിലക്കിന്‍റെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം റദ്ദാക്കി ദില്ലിക്ക് മടങ്ങുകയാണെന്ന് കാണിച്ച് മര്‍സൂഖിയുടെ അഭിഭാഷകന്‍ പ്രസ് ക്ലബ് അധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ