വിവാഹം; മറുപടിയുമായി രാഹുല്‍ ഗാന്ധി

Published : Oct 27, 2017, 11:47 AM ISTUpdated : Oct 05, 2018, 02:57 AM IST
വിവാഹം; മറുപടിയുമായി രാഹുല്‍ ഗാന്ധി

Synopsis


വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മൌനം ഭേദിച്ച് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 47കാരനായ രാഹുല്‍ ആദ്യമായല്ല വിവാഹ സംബന്ധിയായ ചോദ്യം നേരിടുന്നത്. എന്നാല്‍ സാധാരണ രാഹുല്‍ ചോദ്യത്തോട് പ്രതികരിക്കാറില്ല. പിഎച്ച്ഡി ചേമ്പറിന്റെ വാര്ർഷിക അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ബോക്സറും ഒളിംപിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗാണ് രാഹുല്‍ ഗാന്ധിയുടെ വിവാഹവിഷയം എടുത്തിട്ടത്. തുടക്കത്തില്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട് രാഹുല്‍ മറുപടി പറയാന്‍ തയ്യാറായി. നടക്കുമ്പോള്‍ നടക്കും എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. 


പ്രധാനമന്ത്രിയായാല്‍ സ്പോര്‍ട്സിന് വേണ്ടി പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്നും രാഹുല്‍ പരിപാടിക്കിടെ  പ്രതികരിച്ചു. ദിവസവും ഒരു മണിക്കൂര്‍ സ്പോര്‍ട്സിന് വേണ്ടി നീക്കി വച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി അത് മുടങ്ങിയിരിക്കുകയാണെന്നും  രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായി പ്രതികരിക്കാനും രാഹുല്‍ മറന്നില്ല. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ നെഞ്ചിലേറ്റ കുത്താണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്