
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലേക്ക് ആശയങ്ങള്‍ ക്ഷണിച്ച മോദിയ്ക്ക് വിഷയങ്ങള്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ, ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നം, ഹരിയാനയിലെ ബലാത്സംഗം എന്നിവയാണ് വിയമായി രാഹുല്‍ നിര്‍ദ്ദേശിച്ചത്.
ഹരിയാനയില്‍ തുടര്‍ക്കഥയാകുന്ന ബലാത്സംഗം അവസാനിപ്പുക, ദോക്ലാമില്‍നിന്ന് ചൈനയെ ഒഴിവാക്കുക, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്നീ വിഷയങ്ങള്‍ മന്‍കി ബാത്തിലൂടെ ചര്‍ച്ച ചെയ്യണമന്നതാണ് രാഹുലിന്റെ ആവശ്യം.
2018 ലെ ആദ്യ മന്‍കി ബാത്ത് പ്രസംഗത്തിലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു. ജനുവരി 28നാണ് മോദിയുടെ ഈ വര്‍ഷത്തെ ആദ്യ മന്‍കി ബാത്ത് പ്രസംഗം.
മോദിയുടെ മന്‍ കി ബാത്ത് പരിപാടി പരാജയമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കുമുള്ളവര്‍ രംഗത്തത്തിയിരുന്നു. ജനങ്ങളെ വെറും കേള്‍വിക്കാരാക്കുന്ന പരിപാടിയാണ് മോദിയുടെ മന്‍ കി ബാത്തെന്നാണ് രാഹുലിന്‍റെ വിമര്‍ശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam