
മോഷ്ടിക്കാന്‍ പൂട്ടു തകര്‍ത്ത് സ്കോര്‍പ്പിയോയില്‍ കയറിയ കള്ളന്‍ മദ്യലഹരിയില്‍ മയങ്ങിപ്പോയി. കോട്ടയത്താണ് സംഭവം. രാവിലെ ഗൃഹനാഥന്‍ തട്ടിവിളിച്ചപ്പോള്‍ ഉണര്‍ന്ന കള്ളന്‍ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണു സംഭവം. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട സ്‌കോര്‍പ്പിയോ കാര്‍ മോഷ്ടിക്കാനാണ് മോഷ്ടാവെത്തിയത്. ഗേറ്റ് തകര്‍ത്ത് അകത്തു കയറിയ ഇയാള്‍ കാറിന്റെ സെന്റര്‍ ലോക്ക് തകര്‍ത്ത് അകത്തു കയറി. തുടര്‍ന്ന് ടൂള്‍ കിറ്റ് കാറില്‍ വച്ച് ബാഗിലുണ്ടായിരുന്ന മദ്യവും ടച്ചിങ്ങായി കരുതിയ കടലയും കഴിച്ചു.
പിന്നീട് ഇയാള്‍ മദ്യത്തിന്റെ ആലസ്യത്തില്‍ ഉറങ്ങിപ്പോകുകയായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ കാറിനുള്ളില്‍ ആരോ കിടക്കുന്നതായി തോന്നിയ വീട്ടുടമ പരിശോധന നടത്തുന്നതിനിടയിലാണഅ കള്ളന്‍ ഉണര്‍ന്നത്. തട്ടിയുണര്‍ത്തി വിളിച്ച ശേഷം എന്തിനാണു കാറിനുള്ളില്‍ കിടക്കുന്നതെന്നു ചോദിച്ചപ്പോള്‍ ഇറങ്ങിയോടുകയായിരുന്നു.
ഉടമയും ബഹളം കേട്ട് അയല്‍വാസികളും പിന്നാലെ ഓടിയെങ്കിലും കള്ളന്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് സംഘവും സ്ഥലത്തെത്തി. കാറിനുള്ളില്‍ നിന്നും ഒഴിഞ്ഞ മദ്യക്കുപ്പിയും വാഹന കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഒപ്പം സമീപത്തെ ബീവറേജിലെ ബില്ലും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam