രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; കോണ്‍ഗ്രസ് 1000 വീട് വച്ച് നല്‍കും

Published : Aug 26, 2018, 03:39 PM ISTUpdated : Sep 10, 2018, 04:15 AM IST
രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; കോണ്‍ഗ്രസ് 1000 വീട് വച്ച് നല്‍കും

Synopsis

ഓഗസ്റ്റ് 28 ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും. ദുരിത ബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ 1000 വീടുകള്‍ വച്ചു നല്‍കുമെന്ന് കോണ്‍ഗ്രസ്

പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് അഞ്ച് ലക്ഷം രൂപയുടെ 1000 വീടുകള്‍ വച്ചു നല്‍കുമെന്ന് കോണ്‍ഗ്രസ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ വ്യക്കമാക്കി.

പ്രളയ ബാധിതരെ സന്ദര്‍ശിക്കാന്‍ കേണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. രണ്ടും രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്കാണ് വീട് നിർമ്മാണ ചുമതല. ഓഗസ്റ്റ് 28 ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും.ഓഗസ്റ്റ് 29 ന് ബാണാസുര സാഗർ ഡാം തുറന്നു വിട്ട് നാശനഷ്ടമുണ്ടായ കോട്ടത്തറ വില്ലേജ്ജ് സന്ദർശിക്കും. 

അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് പോകുന്നവർക്ക് 10,000 രൂപ ബാങ്കുകൾ വഴി നൽകുക പ്രായോഗിമല്ലെന്നും തുക ആളുകളുടെ കൈവശം കൊടുക്കണമെന്നും ഹസ്സന്‍ വ്യക്തമാക്കി. നാശനഷ്ട കണക്കാക്കൽ സന്നദ്ധ സംഘടനകളെ ഏൽപ്പിക്കരുത്.

ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജനജാഗ്രത സമിതിയുണ്ടാക്കണം. രാഷ്ട്രീയ പ്രവർത്തകർ കണക്കെടുപ്പ് നടത്തരുത്. ഇത് ഭരണകക്ഷി ദുരുപയോഗം ചെയ്യും. ഇപ്പോൾ തന്നെ ക്യാമ്പുകളിൽ നിന്ന് സ്വാധീനമുള്ളവർ സാധനങ്ങൾ കടത്തുന്നുണ്ടെന്നും ഹസ്സന്‍ ആരോപിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്