വിവാദ പ്രസ്താവന: ശശി തരൂരിനെതിരെ രാഹുൽ ഗാന്ധി

Web Desk |  
Published : Jul 22, 2018, 06:29 PM ISTUpdated : Oct 02, 2018, 04:19 AM IST
വിവാദ പ്രസ്താവന: ശശി തരൂരിനെതിരെ രാഹുൽ ഗാന്ധി

Synopsis

തരൂരിൻറെ പ്രസ്താവനയില്‍ രാഹുലിന് അതൃപ്തി അനാവശ്യപ്രസ്താവനകൾ വേണ്ടെന്ന് രാഹുൽ പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന പ്രസ്താവന പാടില്ലെന്ന് രാഹുൽ​ തരൂരിൻറെ ലേഖനം വിവാദത്തിൽ

ദില്ലി: ശശി തരൂരിന്‍റെ വിവാദപ്രസ്താവനകളില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി. അനാവശ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് ശശി തരൂരിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. പ്രവർത്തകസമിതിയിൽ തരൂരിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണിത്.  ഇന്ത്യയിൽ പശുക്കൾ മുസ്ലിംങ്ങളെക്കാൾ സുരക്ഷിതരെന്ന തരൂരിൻറെ പുതിയ പ്രസ്താവനയും വിവാദമായി

ഹിന്ദു പാകിസ്ഥാൻ, ഹിന്ദു താലിബാൻ തുടങ്ങിയ ശശി തരൂരിൻറെ പ്രസ്താവനകൾ നേരത്തെ വിവാദമായിരുന്നു. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പ്രസ്താവന പാർട്ടിക്ക് തിരിച്ചടിയായെന്ന വിമർശനം ഉയർന്നു. ഇതിനോട് പ്രതികരിച്ച രാഹുൽ ഗാന്ധി, അനാവശ്യ പ്രസ്താവനകൾ നടത്തി പാർട്ടിയുടെ സമരത്തെ ദുർബലമാക്കരുത് എന്ന മുന്നറിയിപ്പ് നല്‍കി.

ഒരു ഓൺലൈൻ മാധ്യമത്തിൽ ശശി തരൂർ എഴുതിയ ലേഖനമാണ്  ഇന്ന് വീണ്ടും വിവാദത്തിനിടയാക്കിയിരുന്നു. ബിജെപി അധികാരത്തിൽ എത്തിയ ശേഷം വർഗ്ഗീയ സംഘർഷങ്ങളിൽ മരിച്ചത് 389 പേർ. പശുവുമായി ബന്ധപ്പെട്ട അക്രമത്തിൽ 28 പേർക്ക് ജീവൻ പോയി. 139 പേർക്ക് പരിക്കേറ്റു. ഇതിൽ 86 ശതമാനവും മുസ്ലിംങ്ങളാണ്. ഇന്ത്യയിൽ പശുവാകുന്നതാണ് മുസ്ലിം ആകുന്നതിനെക്കാൾ സുരക്ഷിതം എന്നും തരൂർ പറഞ്ഞു. ന്യൂനപക്ഷ പ്രീണനമെന്ന് ആരോപിച്ച് ബിജെപി രംഗത്തു വന്നു.

തരൂരിൻറെ പ്രസ്താവന നേരത്തെ ദേശീയ തലത്തിൽ കോൺഗ്രസ് തള്ളിയിരുന്നു. സംസ്ഥാന നേതാക്കൾ തരൂരിൻറെ പിന്നിൽ ശക്തമായി നില്ക്കുമ്പോഴാണ് രാഹുൽ തന്നെ ഇതിനെതിരെ മുന്നറിയിപ്പ് നല്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്