
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. ഹോട്ടലുകൾക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.
തലസ്ഥാനത്തെ ആറ് ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം രാവിലെ ഒമ്പത് മണിയോടെ പരിശോധന നടത്തിയത്. സ്റ്റാച്യൂവിലുള്ള അരുണ ഭവൻ, പങ്കജ് ഹോട്ടൽ, ജനറൽ ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടൽ ഹൈഡൈൻ, നാരായണ ഭവൻ, മൗര്യ രാജധാനി, മാഞ്ഞാലിക്കുളം ലൈനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഹൈലാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടുയത്. പഴകിയ ചോറ്, കോഴി- മീൻ വിഭവങ്ങൾ, പഴകിയ എണ്ണ, നെയ്യ്, ബ്രഡ്ഡ്, അച്ചാറുകൾ എന്നിവ ഹോട്ടലുകളിൽ നിന്ന് കണ്ടെത്തി.
ശുചീകരണവാരത്തിന്റെ ഭാഗമായാണ് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam