റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം; ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ക്യാമറയില്‍ കുടുങ്ങി

web desk |  
Published : Jun 21, 2018, 08:42 AM ISTUpdated : Jun 29, 2018, 04:07 PM IST
റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം; ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ക്യാമറയില്‍ കുടുങ്ങി

Synopsis

റെയില്‍വേ സ്റ്റേഷനില്‍ വച്ച് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച 

മുംബൈ: റെയില്‍വേ സ്റ്റേഷനില്‍ വച്ച് പരസ്യമായി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ആര്‍പിഎഫ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍.  സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതിന്‍റെ വീഡിയോ പുറത്തുവന്നതോടെയാണ് നടപടി സ്വീകരിച്ചത്. മുംബൈ കല്യാണ്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയാണ് സസ്പെന്‍റ് ചെയ്തത്. കല്യാണ്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. 

ജഹാംഗീര്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ക്ക് സമീപത്തിരുന്ന ആള്‍ പ്രതികരിക്കാന്‍ ശ്രമിച്ചതോടെ ആളുകള്‍ കൂടുകയായിരുന്നു. എന്നാല്‍ ആളുകള്‍ കൂടിയതോടെ ഇയാള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടു. ജഹാംഗീര്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിട്ടതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു.

ഇതോടെ ഇയാളെ സസ്പെന്‍ഡ് ചെയ്തതായി റെയില്‍വേ അറിയിച്ചു. ഇതുവരെയും പരാതിയൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ പ്രചരിക്കുന്ന വീഡിയോയുടെ പേരില്‍ കേസെടുക്കുന്നുവെന്നും സെന്‍ട്രല്‍ റെയില്‍വേസ് ഡിവിഷണല്‍ കമ്മീഷണര്‍ സച്ചിന്‍ ഭലോഡ് പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആത്മാഭിമാനം വിട്ട് ഒരു സമ്മർദത്തിനും വഴങ്ങില്ല; അമേരിക്കയ്ക്ക് ക്യൂബയുടെ മുന്നറിയിപ്പ്; നയതന്ത്ര ചർച്ച പരാജയപ്പെടുമോ?
നടുങ്ങി ലോകരാഷ്ട്രങ്ങൾ: ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; വൻ നാശനഷ്‌ടമെന്ന് സൂചന