വിദ്യാര്‍ത്ഥി പ്രക്ഷോഭം; മുംബൈയില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു

By Web DeskFirst Published Mar 20, 2018, 10:15 AM IST
Highlights
  • ഉപരോധത്തെ തുടര്‍ന്ന് മുംബൈ നഗരത്തിന്‍റെ ജീവനാഡിയായ സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസ് സ്തംഭിച്ച അവസ്ഥയിലാണ്.

മുംബൈ: മധ്യറെയില്‍വേയുടെ മെയിന്‍ലൈനിലൂടെയുള്ള ട്രെയിന്‍ ഗതാഗതം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. റെയില്‍വേയ്ക്ക് കീഴിലുള്ള കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് റെയില്‍പാത ഉപരോധിച്ച് പ്രതിഷേധം നടത്തുന്നത്. 

റെയില്‍വേ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതില്‍ റെയില്‍വേ പിന്നോക്കം പോയെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം. ആയിരകണക്കിന് വിദ്യാര്‍ഥികളാണ് പ്രക്ഷോഭത്തിന്‍റെ ഭാഗമായി റെയില്‍ പാതയില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്. 

താനെ--സിഎസ്ടി പാതയില്‍ ദാദര്‍- മാട്ടുംഗ ലൈനിലാണ് ഉപരോധം നടക്കുന്നത്. ഉപരോധത്തെ തുടര്‍ന്ന് മുംബൈ നഗരത്തിന്‍റെ ജീവനാഡിയായ സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസ് സ്തംഭിച്ച അവസ്ഥയിലാണ്.ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ട്രെയിനുകളേയും സമരം ബാധിച്ചു. പ്രശ്നംപരിഹരിക്കാന്‍ അധികൃതര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുകയാണ്.  

: Railway traffic affected as 'rail-roko' agitation by railway job aspirants, continues, between Matunga & Chhatrapati Shivaji Terminus railway station. pic.twitter.com/BgqdfOXR1G

— ANI (@ANI)

: Railway traffic affected due to student agitation between Matunga & Chhatrapati Shivaji Terminus railway station, the agitators are demanding jobs in railways. pic.twitter.com/85AX9ncbt1

— ANI (@ANI)
click me!