സിപിഎം വിട്ട മുൻ എംഎൽഎ പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് ശശിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ കോൺഗ്രസ് ഓഫീസിലടക്കം പ്രത്യക്ഷപ്പെട്ടു. സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം
- Home
- News
- Kerala News
- സ്വതന്ത്രനല്ല! സിപിഎം വിട്ടിറങ്ങിയ പികെ ശശി യുഡിഎഫ് സ്ഥാനാർഥിയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പോസ്റ്റർ, ഒറ്റപ്പാലത്ത് പോര് കനക്കും
സ്വതന്ത്രനല്ല! സിപിഎം വിട്ടിറങ്ങിയ പികെ ശശി യുഡിഎഫ് സ്ഥാനാർഥിയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പോസ്റ്റർ, ഒറ്റപ്പാലത്ത് പോര് കനക്കും

പാർട്ടി കോട്ടയായ കണ്ണൂരിലെ കലാപത്തിൽ വെട്ടിലായി സിപിഎം. ടി.കെ ഗോവിന്ദന്‍റെ തുറന്നുപറച്ചിലോടെ പ്രതിസന്ധിയിലാണ് സിപിഎം നേതൃത്വം. ടികെ ഗോവിന്ദന്‍റെ ആരോപണങ്ങളോട് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മറുപടി പറയുമോ എന്നതിലാണ് ആകാംക്ഷ. ആന്തൂരിലെ സാജന്റെ മരണത്തിൽ പികെ ശ്യാമളയെ രക്ഷിച്ച് എടുക്കുകയായിരുന്നുവെന്ന ആരോപണത്തിലും നേതാക്കൾ മറുപടി പറയേണ്ടി വരും.
Malayalam news live സ്വതന്ത്രനല്ല! സിപിഎം വിട്ടിറങ്ങിയ പികെ ശശി യുഡിഎഫ് സ്ഥാനാർഥിയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പോസ്റ്റർ, ഒറ്റപ്പാലത്ത് പോര് കനക്കും
Malayalam news live 'നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി', സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ നാളെ മാധ്യമങ്ങളെ കണ്ടേക്കും
കെ സുധാകരൻ കണ്ണൂർ നിയമസഭാ സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെ, സണ്ണി ജോസഫിന്റെ പേരാവൂർ മണ്ഡലത്തിൽ സുധാകരനെ അനുകൂലിക്കുന്ന ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പുള്ള ബോർഡുകൾ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്
Malayalam news live 'അദ്ദേഹത്തോടൊപ്പം അദ്ദേഹം മാത്രം', പുറത്താക്കിയതിന് പിന്നാലെ ടികെ ഗോവിന്ദന്‍റെ നാട്ടിൽ പ്രതിഷേധ പ്രകടനം നടത്തി സിപിഎം; ജയരാജന്മാരടക്കം അണിനിരന്നു
പാർട്ടിയിൽ നിന്ന് പുറത്താക്കിയ ടി കെ ഗോവിന്ദനെതിരെ അദ്ദേഹത്തിന്‍റെ തട്ടകമായ മലപ്പട്ടത്ത് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. എം വി ജയരാജൻ, പി ജയരാജൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ, ഗോവിന്ദൻ ഒറ്റപ്പെട്ടുവെന്നും ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറിയെന്നും നേതാക്കൾ ആരോപിച്ചു.
Malayalam news live 'ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗ് പ്രതിനിധികളല്ല', ചരിത്രത്തിലാദ്യമായി 2 വനിതകൾക്ക് സീറ്റ് നൽകിയിട്ടും അതൃപ്തി, പരസ്യ വിമർശനവുമായി നൂർബിന
ചരിത്രത്തിലാദ്യമായി രണ്ട് വനിതകൾക്ക് മുസ്ലിം ലീഗ് സീറ്റ് നൽകിയെങ്കിലും വനിതാ ലീഗിൽ അതൃപ്തി പുകയുന്നു. സ്ഥാനാർത്ഥികളായ ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്ന് ദേശീയ സെക്രട്ടറി നൂർബിന റഷീദ് പരസ്യമായി വിമർശിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു
Malayalam news live കൂടുമാറിയവർക്ക് 'കൈ' കൊടുത്ത് കോൺഗ്രസ്, എ സുരേഷും ഐഷ പോറ്റിയും പോർക്കളത്തിൽ; ജി സുധാകരനും കുഞ്ഞികൃഷ്ണനും ടികെ ഗോവിന്ദനും പിന്തുണ കൊടുക്കുമോ?
സിപിഎമ്മിൽ നിന്ന് കൂടുമാറിയ ഐഷ പോറ്റി, എസ് സുരേഷ് എന്നിവർക്ക് കോൺഗ്രസ് തങ്ങളുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടം നൽകി. കൊട്ടാരക്കരയിലും മലമ്പുഴയിലും മത്സരിക്കുന്ന ഇവർക്ക് പുറമെ, ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ അടക്കമുള്ള മറ്റ് സിപിഎം വിമതർക്കും പിന്തുണ നൽകുമെന്നാണ് സൂചന
Malayalam news live ശബരിമല സ്വർണക്കൊള്ള - ബെല്ലാരി ഗോവർദ്ധന് ജാമ്യമില്ല, ഹർജി തള്ളി കൊല്ലം വിജിലൻസ് കോടതി
ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ സ്വർണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. 2025 ഡിസംബർ 19-നാണ് ശബരിമല സ്വർണക്കൊളള കേസിൽ ഗോവർദ്ധൻ അറസ്റ്റിലായത്.
Malayalam news live അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി; മുന്നറിയിപ്പ് നൽകി സ്പെഷ്യൽ ബ്രാഞ്ച്, പ്രതികളെ കൊല്ലം ജില്ല ജയിലിൽ നിന്ന് മാറ്റി
പ്രതികൾക്ക് ജയിലിന് അകത്തും പുറത്തും ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അലുവ അതുലിൻ്റെ വയനകം ഗുണ്ടാ സംഘം റിമാൻഡിൽ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്.
Malayalam news live സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ് - ജയസൂര്യ പ്രതിയാകില്ല, സാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ച് ഇഡി
കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരുന്നു. സേവ് ബോക്സ് ആപ്പ് ബ്രാൻഡ് അംബാസിഡർ ആണ് ജയസൂര്യ.
Malayalam news live പാർട്ടി തീരുമാനം സ്വാഗതം ചെയ്യുന്നു; ലീഗ് സ്ഥാനാർത്ഥി പട്ടിക മികച്ചതെന്ന് എംകെ മുനീർ; പകരം വരുന്നവർ യോഗ്യരെന്നും പ്രതികരണം
മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയെ സ്വാഗതം ചെയ്ത എംകെ മുനീർ, താൻ മത്സരിക്കാത്തത് നേരത്തെ ചർച്ച ചെയ്ത തീരുമാനമാണെന്ന് വ്യക്തമാക്കി. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം നൽകിയ പട്ടിക മികച്ചതാണെന്നും, കൊടുവള്ളിയിൽ തനിക്ക് പകരം വരുന്ന പി കെ ഫിറോസിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു
Malayalam news live 'സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ ജയിക്കും, നേതൃത്വത്തിൽ വിശ്വാസമുണ്ട്, ദില്ലിയിൽ നിന്ന് അറിയിപ്പ് കിട്ടിയിട്ടില്ല' - എൽദോസ് കുന്നപ്പിള്ളി
നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും തന്റെ അയോഗ്യത എന്തെന്ന് നേതൃത്വം പരിശോധിക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു. പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
Malayalam news live ബിജെപിയിലും പൊട്ടിത്തെറി, ചെങ്ങന്നൂർ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഭിന്നത; പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ നോബിള്‍ മാത്യുവിന് പാർട്ടി സസ്പെന്‍ഷൻ
ചെങ്ങന്നൂരില്‍ എം വി ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ നേതൃത്വത്തിനെ പരാതി അറിയിച്ചു. പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ നോബിള്‍ മാത്യുവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു.
Malayalam news live നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥി; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയാകും.
Malayalam news live 10 തവണ ജയം, നിയമസഭയിലെ പ്രായംകൂടിയ എംഎൽഎ! ഒടുവിൽ സുപ്രധാന തീരുമാനവുമായി പിജെ ജോസഫ്, ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം
പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങി പിജെ ജോസഫ് എംഎൽഎ. കേരള കോണ്‍ഗ്രസ് ചെയര്‍മാനായി അദ്ദേഹം തുടരും
Malayalam news live 'സ്വതന്ത്രൻ അല്ല, യുഡിഎഫ് സ്വതന്ത്രൻ', അമ്പലപ്പുഴയിലെ പോരാട്ടത്തിൽ പല രഹസ്യങ്ങളും പുറത്ത് വരും
ജി സുധാകരൻ സ്വതന്ത്രൻ അല്ലെന്നും യുഡിഎഫ് സ്വതന്ത്രനാണെന്നും അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി അനിരുദ്ധൻ
Malayalam news live തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
Malayalam news live വെള്ളമില്ല, പാടങ്ങൾ കരിഞ്ഞു തുടങ്ങി, വലഞ്ഞ് കർഷകർ; ഇറിഗേഷന്‍, ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനവും അവതാളത്തിൽ
വേനല്‍ കനത്തതോടെ ചാലക്കുടി പുഴയില്‍ ജലവിതാനം താഴുന്നു. ഇറിഗേഷന്‍, ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി. വെള്ളം ലഭ്യമല്ലാതായതോടെ പല കൃഷിയിടങ്ങളിലും നെല്‍കൃഷിയടക്കമുള്ളവ കരിഞ്ഞുണങ്ങി തുടങ്ങി
Malayalam news live 'നോമ്പിന് ഹോട്ടലില്‍ നിന്ന് ഭക്ഷണം നൽകി, പിന്നാലെ മുസ്ലീങ്ങള്‍ ആക്രമിച്ചു', വാട്‌സാപ്പില്‍ പ്രചരിപ്പിച്ചത് വ്യാജസന്ദേശം; പ്രതി അറസ്റ്റില്‍
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ നിര്‍മിച്ച് വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസില്‍ ഒരാളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശിയും നിലവില്‍ കാരത്തൂരില്‍ താമസക്കാരനുമായ ശ്രീജിത്തിനെയാണ് (46) പൊലീസ് പിടികൂടിയത്
Malayalam news live പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ; നിർബന്ധിപ്പിച്ചു സ്ഥാനാർത്ഥി ആക്കിയതിൽ അതൃപ്തിയെന്ന് സൂചന
പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ. താനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അബ്ദുറഹ്മാൻ. താൽപ്പര്യം ഇല്ലാഞ്ഞിട്ടും നിർബന്ധിപ്പിച്ചു സ്ഥാനാർത്ഥി ആക്കിയതിൽ അതൃപ്തി എന്നാണ് സൂചന.
Malayalam news live സി സി മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവെച്ചു; ബിജെപിയിൽ അംഗത്വം സ്വീകരിച്ചത് ഇന്നലെ, കത്ത് നൽകി
ഇന്നലെയാണ് സി സി മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്നലത്തെ തീയതി വെച്ച് കത്ത് നൽകി.
Malayalam news live ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുന്നു, യുഎഇയിൽ ഒരു മരണം; സമാധാന ശ്രമങ്ങളുമായി ഈജിപ്ത്
ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ഒരു മരണം. അബുദാബി ബനിയാസിൽ പാക് സ്വദേശിയാണ് മരിച്ചത്. ഇതിനിടെ സമാധാന ശ്രമങ്ങളുമായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന ഈജിപ്ത് വിദേശകാര്യ മന്ത്രി സൗദിയിലെത്തി.