വയനാട്ടില്‍ മഴ കുറഞ്ഞു; ബാണാസുരസാഗറിന്‍റെ ഷട്ടറുകള്‍ ഇനി ഉയര്‍ത്തില്ല

By Web TeamFirst Published Aug 15, 2018, 2:32 PM IST
Highlights

വയനാട്ടിൽ മഴ കുറഞ്ഞു. വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരോഴുക്ക്  കുറഞ്ഞതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ ഇനി അധികം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വയനാട്ടിലേക്കുള്ള രണ്ടു ചുരത്തിലും കോഴിക്കോട് മൈസൂര്‍ ദേശിയപാതയിലും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

കല്‍പ്പറ്റ: വയനാട്ടിൽ മഴ കുറഞ്ഞു. വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരോഴുക്ക്  കുറഞ്ഞതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ ഇനി അധികം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വയനാട്ടിലേക്കുള്ള രണ്ടു ചുരത്തിലും കോഴിക്കോട് മൈസൂര്‍ ദേശിയപാതയിലും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

ബാണാസുരസാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ മൂന്നു മീറ്ററായി ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ രാത്രിയില്‍ വൃഷടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ അതുപേക്ഷിച്ചു. ഇപ്പോള്‍ 255 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ടില്‍ നിന്നു സെക്കന്‍റില്‍ 217 ക്യൂബിക് മീറ്റര്‍ വെള്ളം പുറത്തുവരുന്നതിനാല്‍ 25 പുതിയ ദുരിതാശ്യാസ ക്യാമ്പുകള്‍

തുറന്നു വൈത്തിരി മാനന്തവാടി താലൂക്കുകളിലെ ചിലയിടങ്ങളിൽ മാത്രമാണ് മഴ പെയ്യുന്നത്. മാനന്തവാടി തലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിൽ ഉള്ളതിനാൽ പേരിയ പാല‍് ചുരങ്ങളിലൂചെയുള്ള ഗതാഗതം തടസപ്പെട്ടു.

ബീച്ചനഹള്ളി ഡാമിൽ നിന്നും ജലം തുറന്നു വിട്ടതിനെത്തുടർന്ന് കോഴിക്കോട് -മൈസൂർ ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. കേരളത്തിലേക്കുള്ള വാഹനങ്ങള്‍ മുത്തങ്ങയിൽ നിന്നും കർണാടകം ഗുണ്ടൽ പേട്ടയിൽ നിന്നും വാഹനങ്ങൾ തിരിച്ചു വിടുകയാണ്. 148 ദുരിതാശ്വാസ ക്യാമ്പുകളിലായി 19063 പേര്‍ കഴിയുന്നുണ്ട്.

..................................................................................................................................................

മഴക്കെടുതി: ഏറ്റവും പുതിയ വിവരങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തല്‍സമയം കാണാന്‍ താഴെയുള്ള വീഡിയോ ക്ലിക്ക് ചെയ്യുക

click me!