
തിരുവനന്തപുരം: മധ്യകേരളത്തിൽ ജനജീവിതത്തെ സാരമായി ബാധിച്ച കാലവർഷം അടുത്ത അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മധ്യകേരളത്തിനു പുറമേ വടക്കന്‍ ജില്ലകളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ കിട്ടിയത്. വ്യാഴാഴ്ച രാവിലെ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.
കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ കാലവര്‍ഷമാണ് കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്നത്. ജൂണ്‍ 1 മുതല്‍ ഇതുവരെ 18 ശതമാനം അധികം മഴ കിട്ടി. ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളില്‍ ശരാശരിയേക്കാല്‍ 40 ശതമാനത്തിലധികം മഴ പെയ്തു.
വരും ദിവസങ്ങളില്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ 20 സെന്‍റിമീറ്റര്‍ വരെ മഴക്ക് സാധ്യതയുണ്ട്. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവരും , മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam