
വയനാട്: ജില്ലയില്‍ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കോട്ട വയലില്‍ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. ഇവിടുത്തെ കടകളിലും വീടുകളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്.
കണ്ടത്തുവയല്‍ എല്‍.പി സ്‌കൂളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. തരിയോട് കാവുമന്ദം എല്‍.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും.
ശക്തമായ മഴയില്‍ കാരാപ്പുഴ, ബാണാസുര ഡാമുകള്‍ നിറഞ്ഞു. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ തന്നെ തുറന്നിരുന്നു. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam