അതിജീവിതയെ അഭിമാനിക്കും വിധമുള്ള പ്രതി മാർട്ടിന്റെ വീഡിയോ സന്ദേശത്തിൽ നൽകിയ പരാതിയിലാണ് കേസെടുക്കുക.
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണത്തിനെതിരെ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നൽകിയ പരാതിയിൽ കേസെടുക്കും. അതിജീവിതയെ അപമാനിക്കും വിധമുള്ള പ്രതി മാർട്ടിന്റെ വീഡിയോ സന്ദേശത്തിൽ നൽകിയ പരാതിയിലാണ് കേസെടുക്കുക. തൃശൂർ റെയിഞ്ച് ഡിഐജി പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. പരാതി അന്വേഷണസംഘം പരിശോധിച്ച ശേഷം ആയിരിക്കും കേസെടുക്കുക.
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ വീഡിയോയിലൂടെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു, തൃശൂര്‍ റേഞ്ച് ഡിഐജിക്ക് നല്‍കിയ പരാതി സിറ്റി പൊലീസ് കമ്മീഷ്ണര്‍ നകുല്‍ ദേശ്മുഖിന് കൈമാറിയിരുന്നു. പരാതി പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചവരുടെ വിശദാംശങ്ങളും ശേഖരിച്ചശേഷം കേസെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടില്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലെ തടവുകാരനാണ്.


