കനത്ത മഴയെ തുടര്‍ന്ന് ചികിത്സ വൈകി; കോതമംഗലം സ്വദേശി മരിച്ചു

Web Desk |  
Published : Jul 16, 2018, 12:54 PM ISTUpdated : Oct 04, 2018, 02:54 PM IST
കനത്ത മഴയെ തുടര്‍ന്ന് ചികിത്സ വൈകി; കോതമംഗലം സ്വദേശി മരിച്ചു

Synopsis

 മഴയെ തുടർന്ന് ചികിത്സ വൈകി കോതമംഗലം കുട്ടംമ്പുഴയിൽ ഒരാൾ മരിച്ചു. 

കൊച്ചി:  മഴയെ തുടർന്ന് ചികിത്സ വൈകി കോതമംഗലം കുട്ടംമ്പുഴയിൽ ഒരാൾ മരിച്ചു. മണികണ്ഠൻ ചാൽ വെള്ളാരം കുത്ത് ആദിവാസി കോളനിയിൽ താമസിക്കുന്ന ടോമി ആണ് മരിച്ചത്. മേഖലയിലെ പത്ത് ആദിവാസി ഊരുകൾ ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇന്നലെ വൈകുന്നേരം മുതൽ നെഞ്ച് വേദന തുടങ്ങിയ ടോമിയെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. പുലർച്ചയോടെ ചങ്ങാടം വഴി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോട്ടയം സ്വദേശി ശിവൻകുട്ടി, കണ്ണൂർ സ്വദേശി നാണി എന്നിവരാണ് മരിച്ചത്. പലയിടത്തും റോഡ്, റെയിൽ ഗതാഗതം താറുമാറായി. ആലപ്പുഴ എസി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു.

എറണാകുളം വഴിയുള്ള 8 പാസഞ്ചറുകൾ റദ്ദാക്കി. നിരവധി തീവണ്ടികൾ വൈകി ഓടുകയാണ്.കുട്ടനാട്ടിൽ മടവീഴ്ചയെ തുടർന്ന് വ്യാപക കൃഷിനാശം ഉണ്ടായി. കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടി. ഇടുക്കിയിലും കനത്ത മഴയാണ്. ആനവിലാസത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. 

മൂന്നാർ മേഖല ഒറ്റപ്പെട്ട അവസ്ഥയിലായി. കൊല്ലത്ത് അടക്കം തീരദേശമേഖലകളിൽ കടലാക്രണം ശക്തമാണ്. പത്തനംതിട്ടയിൽ അൻപതോളം വീടുകൾ ഭാഗികമായി തകര്‍ന്നു. വടക്കൻ കേരളത്തിൽ മലയോരമേഖലയിലാണ്ശക്തമായ മഴയുള്ളത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ യാത്ര പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ അടുത്ത തലത്തിലേക്ക് എത്തിക്കുമെന്ന് മേയർ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്
ശബരിമലയിൽ താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണം; ഉത്തരവിട്ട് ഹൈക്കോടതി