
കൊച്ചി: മധ്യകേരളത്തിലും മലബാറിലും വ്യാപകനാശം വിതച്ച മഴക്കെടുതിയെ തുടര്‍ന്ന് ദുരിതബാധിതര്‍ക്ക് ആശ്വാസമേകാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സന്നദ്ധസംഘടനകളും സ്വകാര്യസ്ഥാപനങ്ങളും ഒരു പോലെ രംഗത്തിറങ്ങിയിട്ടുണ്ട്.
കുടിവെള്ള ക്ഷാമം മുതല്‍ വസ്ത്രം വരെ പലതരത്തിലുള്ള ആവശ്യങ്ങളാണ് ദുരിതബാധിതര്‍ക്കും ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ക്കുമുള്ളത്. ഈ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്കായി കിറ്റുകള്‍ തയ്യാറാക്കുന്നതും അവരെ പരിചരിക്കുന്നതും എങ്ങനെ എന്ന് നോക്കാം.
1. ദുരിതബാധിതരില്‍ നാലില്‍ ഒന്നും പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് കണക്കാക്കിയാല്‍ ആകെ കിറ്റുകളില്‍ ആറില്‍ ഒന്നിലും സാനിറ്ററി നാപ്കിനുകള്‍ ഉള്‍പ്പെടുത്തണം.
2. സാനിറ്ററി നാപ്കിനുകള്‍ ഉള്‍പ്പെടുത്തിയ കിറ്റുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ളത് പ്രത്യേകം രേഖപ്പെടുത്തി വയ്ക്കണം. സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടുത്തിയ സ്ത്രീകള്‍ക്കുള്ള കിറ്റുകളില്‍ പിങ്ക് സ്റ്റിക്കര്‍ ഒട്ടിക്കാവുന്നതാണ്.
3. ജലശുദ്ധീകരണത്തിന് വേണ്ടി ടാബ്ലറ്റുകള്‍ വിതരണം ചെയ്യാം. താല്‍കാലിക ജലശുദ്ധീകരണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതും നല്ലതാണ്.
4.സഹായ കിറ്റുകളുടെ വലിപ്പം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക
5. മുപ്പത് കിറ്റുകള്‍ വിതരണം ചെയ്യുന്‌പോള്‍ ഒപ്പം വേസ്റ്റ് കവറുകള്‍ കൂടി വിതരണം ചെയ്യണം. ദുരിതാശ്വാസക്യാംപുകള്‍ ശുചിത്വത്തോടെ സംരക്ഷിക്കുക എന്നത് പ്രധാന്യമാണ്.
6. ക്യാംപുകളിലെ രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുക. അവര്‍ക്ക് കൃത്യമായ നിരീക്ഷണവും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കുക.
7. പകര്‍ച്ചവ്യാധികളെക്കുറിച്ച് ബോധവത്കരണം നടത്തുക.
8. ആവശ്യമായ പുതപ്പും വസ്ത്രങ്ങളും വിതരണം ചെയ്യുക
ദുരിതബാധിതപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആസ്റ്റര്‍ ഗ്രൂപ്പിന്റെ നൂറോളം വളണ്ടിയര്‍മാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതബാധിതരുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് കിറ്റുകള്‍ വിതരണം ചെയ്യുകയും വൈദ്യസഹായം ഉറപ്പാക്കുകയുമാണ് ആസ്റ്റര്‍ ഗ്രൂപ്പ് ചെയ്യുന്നത്. ആസ്റ്റര്‍ ഗ്രൂപ്പിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ ചേരാനല്ലൂരിലും കൊച്ചിന്‍ കോര്‍പറേഷനിലും നിലവില്‍ ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam