
രാജസ്ഥാന്‍: ചരിത്രത്തിലെ പല കാര്യങ്ങളും പറഞ്ഞ് അബദ്ധത്തില്‍ ചാടുന്നത് ഇപ്പോള്‍ ബിജെപി നേതാക്കളുടെ സ്ഥിരം പതിവാണ്. തൃപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബും യോഗി ആദിത്യനാഥുമൊക്കെ പല അവസരങ്ങളിലായി ഇങ്ങനെ ചരിത്രം പറഞ്ഞപ്പോള്‍ ട്രോള്‍ മഴയില്‍ വീണ് പോയവരാണ്. അവരുടെ കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ ബിജെപി പ്രസിഡന്‍റ് മദന്‍ ലാല്‍ സെെനി.
മുഗള്‍ ഭരണകാലത്തെ ചരിത്രം പറഞ്ഞപ്പോള്‍ മദന്‍ ലാലിന് അല്‍പ്പമൊന്ന് പാളിപ്പോയി. ഹിന്ദുസ്ഥാന്‍ ഭരിക്കണമെങ്കില്‍ പശുവിനെയും, ബ്രാഹ്മണരെയും സത്രീകളെയും ബഹുമാനിക്കണമെന്ന് തന്‍റെ മരണക്കിടക്കയില്‍ വച്ച് ഹുമയൂണ്‍ ബാബറിനോട് പറഞ്ഞുവെന്നാണ് മദന്‍ ലാല്‍ പറഞ്ഞത്. പക്ഷേ, അദ്ദേഹം ഒരു കാര്യം വിട്ടു പോയി. ഹുമയൂണിന്‍റെ പിതാവായിരുന്നു ബാബര്‍.
ഹുമയൂണ്‍ മരിക്കുന്നതിന് 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബര്‍ മരണപ്പെട്ടിരുന്നു. ചരിത്രം പഠിക്കുന്ന ക്ലാസില്‍ മദന്‍ ലാല്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും അതാണ് ഇങ്ങനെ തെറ്റുകള്‍ പറ്റുന്നതെന്നുമുള്ള ട്രോളുകളാണ് ഇപ്പോള്‍ ട്വിറ്ററിലും മറ്റും പ്രചരിക്കുന്നത്. ജെയ്പൂരില്‍ നടന്ന ഒരു ചടങ്ങിലാണ് രാജ്യസഭ മെംബര്‍ കൂടിയായ സെെനിയുടെ ചരിത്ര ക്ലാസ് പിറന്നത്.
പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച് രാജ്യം കൂടുതല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പല ബിജെപി നേതാക്കളുടെയും പ്രസ്താവനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വിവാദമായിരുന്നു. രാജ്യമാതാവായി പശുവിനെ പ്രഖ്യാപിക്കാതെ പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കില്ലെന്നാണ് തെലുങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രസ്താവിച്ചത്.
ആളകള്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കാതെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കില്ലെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും പറഞ്ഞു. റാഞ്ചിയില്‍ ഹിന്ദു ജാഗ്രണ്‍ മഞ്ച് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചായിരുന്നു ഇന്ദ്രേഷിന്‍റെ വിവാദ പരാമര്‍ശം. പശുക്കള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ആക്രമണങ്ങളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam