
ജയ്പൂര്‍: രാജസ്ഥാനില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി റിമാര്‍ഡില്‍. 14 ദിവസത്തേക്കാണ് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ഗംഗാനഗർ ജില്ലയിലെ ഘർസാന സ്വദേശി ബുധമി ബാവ്രി (20) എന്നയാളെ ബുധനാഴ്ചയാണ് നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. പ്രദേശത്തെ ഇഷ്ടിക ചൂളയിൽ ജോലി ചെയുന്നയാളുടെ മകളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഘർസാന പൊലീസ് ഒാഫീസര്‍ വിക്രം സിംഗ് ചൗഹാൻ പറഞ്ഞു.
പഞ്ചാബിലെ പാട്യാലയിലും മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറു വേദനയെടുത്ത് കരയഞ്ഞ കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ക്രൂര ബലാത്സംഗത്തിനിരയായ വിവരം പുറത്തറിയുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam