
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ കുഴഞ്ഞുവീണ ബിജെപി സ്ഥാനാർഥി അന്തരിച്ചു. ബിജെപി സ്ഥാനാർഥിയും എംഎൽഎയുമായ ബി.എൻ.വിജയകുമാർ (59) ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പുലർച്ചെയാണ് അന്ത്യം. ബംഗളൂരുവിലെ ജയനഗറിൽ തിരഞ്ഞെടുപ്പു റാലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ജയനഗറിൽനിന്നു രണ്ടു തവണ എംഎൽഎ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടയാളാണ് വിജയകുമാർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam