കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് ലീഗ്, ആറാം മന്ത്രിയെ കൊടുക്കാമെന്ന് കോൺഗ്രസ്‌ ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് രാജീവ്‌ ചന്ദ്രശേഖർ

Published : Apr 06, 2026, 12:15 PM ISTUpdated : Apr 06, 2026, 01:49 PM IST
rajeev chandrasekhar

Synopsis

കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് ലീഗ് ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ഡീൽ ഉണ്ടോ

തിരുവനന്തപുരം:  കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നല്‍കാന്‍ ഡീൽ ഉണ്ടോയെന്ന്  അദ്ദേഹം ചോദിച്ചു. കോൺഗ്രസും ലീഗും ഇതിന് മറുപടി പറയണം. ലീഗ് വർഗീയ പാർട്ടിയാണ്. അവർക്ക് ആറാം മന്ത്രിയെ കൊടുക്കാം എന്ന് കോൺഗ്രസ്‌ ധാരണ ഉണ്ടാക്കിയിട്ടുണ്ടോ? സിപിഎമ്മിന് വലിയ തിരിച്ചടി തെരഞ്ഞെടുപ്പിൽ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു

കോൺഗ്രസ്‌ നുണ പറയുന്ന പാര്‍ട്ടിയാണ്. പട്ടേൽ, ശാസ്ത്രി, കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരൊക്കെ ഉണ്ടായിരുന്ന പാർട്ടിയാണത്. രാഹുൽ ഗാന്ധി വന്നപ്പോൾ ഒന്നിനും കൊള്ളാത്ത പാർട്ടി ആയി. ഇന്ദിര ഗാന്ധി നല്ല നേതാവായിരുന്നു. അവരുടെ പേരാണ് വ്യാജ ഗ്യാരന്റിക്ക് നൽകിയതെന്നും അദ്ദേഹം പരിഹസിച്ചു

രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയിലെ കാര്യം നോക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.ഇങ്ങോട്ട് രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാം എന്താണ് രാജീവ് ചന്ദ്രശേഖരൻ്റെ രാഷ്ട്രീയ പാരമ്പര്യം കേരളത്തിലേക്ക് നൂലിൽ കെട്ടി ഇറക്കിയത് അല്ലേയെന്നും അദ്ദേഹം ചോദിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരളത്തിലേത് മികച്ച സംവിധാനം'; പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി
മാറിച്ചിന്തിക്കുമോ പെരുമ്പാവൂര്‍? എല്‍ദോസ് കുന്നപ്പിള്ളി വിവാദം യുഡിഎഫിന് തിരിച്ചടിക്കുമോ?