ബി ഗോപാലകൃഷ്ണൻ വിദ്വേഷ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ; 'വിശ്വാസിയായ എംഎല്‍എ വരുന്നതല്ലേ നല്ലതെന്നാണ് ചോദിച്ചത്'

Published : Mar 23, 2026, 09:30 AM IST
Gopalakrishnan RC

Synopsis

ശബരിമല കൊള്ള നടന്നപ്പോൾ വിശ്വാസികൾക്കൊപ്പം ആരും ഉണ്ടായില്ല, വിശ്വാസിയായ എംഎല്‍എ വരുന്നതല്ലേ നല്ലതെന്നാണ് അദ്ദേഹം ചോദിച്ചത്

തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമര്‍ശത്തിന് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. അദ്ദേഹം ഒരു സ്ഥാനാർഥി ആണ്. പറഞ്ഞതിൽ എന്താണ് തെറ്റ്?  കെ എം ഷാജി മതമാണ്. മതമാണ് എന്ന് പറയുന്നതാണ് തെറ്റ്. ഗുരുവായൂരിൽ വിശ്വാസി ആയ ഒരു എംഎൽഎ വേണം എന്നാണ് അദ്ദേഹം പറഞ്ഞത്, അത് എങ്ങനെയാണ് വിദ്വേഷ പരാമര്‍ശം ആകുന്നത്. ഗോപാലകൃഷ്ണൻ ആർക്കും എതിരെ പറഞ്ഞിട്ടില്ല. ശബരിമല കൊള്ള നടന്നപ്പോൾ വിശ്വാസികൾക്ക് ഒപ്പം ആരും ഉണ്ടായില്ല. അതിനാല്‍ ഗുരുവായൂരില്‍ വിശ്വാസിയായ എംഎൽഎ നല്ലതല്ലെ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും  രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

ഗുരുവായൂരില്‍ ഇടത്, വലത് മുന്നണികള്‍ക്ക് ഹിന്ദു സ്ഥാനാര്‍ഥിയില്ലെന്ന  ബി ഗോപാലകൃഷ്ണന്‍റെ വിവാദ പരാമര്‍ശത്തില്‍ ഗുരുവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.. ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും പരാതി വന്നതിനു പിന്നാലെ മുഖ്യാ തെരഞ്ഞെടുപ്പ് ഓഫീസർ തൃശ്ശൂർ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഗോപാലകൃഷ്ണന്റെ പ്രസ്താവന പരിശോധിച്ച തൃശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ കേസെടുക്കണമെന്ന ശുപാർശയാണ് നൽകിയത്. ചട്ടലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം ഗുരുവായൂരിലെ റിട്ടേണിംഗ് ഓഫീസർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ടെമ്പിൾ പോലീസ് ആണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ഗോപാലകൃഷ്ണനെതിരായ മറ്റ് തുടർനടപടി ചീഫ് ഇലക്ട്രൽ ഓഫീസർ തീരുമാനിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡി സതീശൻ നുണ പറയുന്നവരുടെ രാജാവ്, ബിജെപിയെ എതിര്‍ക്കാൻ നട്ടെല്ല് ഇല്ലാത്ത നേതാവ്; നേമത്ത് മത്സരം ബിജെപിയും സിപിഎമ്മും തമ്മിലെന്ന് ശിവൻകുട്ടി
പ്രധാനമന്ത്രി മോദി ഞായറാഴ്ച തൃശ്ശൂരിൽ; പത്മജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും