7 മാസം, 3 പദ്ധതികൾ, നിലമ്പൂരില്‍ ബിജെപി ജയിച്ചാല്‍ മറ്റുള്ളവർ 60 വര്‍ഷത്തില്‍ ചെയ്യാത്തത് 7 മാസം കൊണ്ട് ചെയ്യും: രാജീവ് ചന്ദ്രശേഖര്‍

Published : Jun 15, 2025, 12:24 PM ISTUpdated : Jun 15, 2025, 12:34 PM IST
Rajeev Chandrasekhar

Synopsis

ഇത് എൽഡിഎഫും യുഡിഎഫും നല്‍കുന്നത് പോലെയുള്ള പൊള്ളയായ വാ​ഗ്ദാനങ്ങളല്ല

നിലമ്പൂര്‍:ഏഴ് മാസം, മൂന്ന് പദ്ധതികൾ. ഇത് നിലമ്പൂരിലെ ജനങ്ങൾക്ക് ബിജെപി  നൽകുന്ന വാക്കാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍ .ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ . നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതയുടെ നിർമ്മാണം ആരംഭിക്കും. . നിലമ്പൂർ ജില്ലാ ആശുപത്രി കാൻസ‍ർ സ്പെഷ്യാലിറ്റി സെൻ്റ‍ർ ആക്കി ഉയർത്തും. കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ ഹൈവേ നാലുവരിപ്പാതയാക്കി വികസിപ്പിക്കും. ഇത് എൽഡിഎഫും യുഡിഎഫും നല്‍കുന്നത് പോലെയുള്ള പൊള്ളയായ വാ​ഗ്ദാനങ്ങളല്ല. മറിച്ച് 11 വ‍ർഷത്തെ പ്രവർത്തനമികവിന്‍റെ  രാഷ്ട്രീയത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. വികസിത നിലമ്പൂർ യാഥാർത്ഥ്യമാക്കാൻ അഡ്വ. മോഹൻ ജോർജ്ജിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു

കോൺഗ്രസ് റീൽ പാർട്ടിയായി മാറി.പൂവും പിടിച്ച് റീൽ ചെയ്യുന്ന യൂത്ത് പാർട്ടി ,പിന്നിൽ ജമാഅത്തുമായി കൂട്ടുകൂടുന്നു.ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നാണ് ബിജെപി ആദ്യമേ സ്വീകരിച്ച നിലപാട്.ഉമ്മൻചാണ്ടിയും അത് മുൻപേ പറഞ്ഞതാണ്.വർഗീയത ഉപേക്ഷിച്ചെന്ന് ജമാഅത്തെ ഇസ്ലാമിയാണ് പറയേണ്ടത് , കോൺഗ്രസല്ല.കോൺഗ്രസ് വഴി മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടക്കാൻ ജമാഅത്ത് ഇസ്ലാമിയുടെ ശ്രമം.അത് അപകടമാണ്.ജനങ്ങളെ വിഢിയാക്കാനാണ് കോൺഗ്രസിന്‍റെ  ശ്രമം.പ്രീണനരാഷ്ട്രീയമാണ് അവർ ഉയർത്തുന്നത്. ജമ്മുകശ്മീരിൽ ബിജെപിയെ ജമാഅത്തെ ഇസ്ലാമിയെ സഹായിച്ചെന്ന മുഖ്യമന്ത്രി യുടെ ആരോപണം അദ്ദേഹം  തള്ളി .മുഖ്യമന്ത്രിയുടേത് ആരോപണം മാത്രമാണ്.പ്രീണന രാഷ്ട്രീയം നടത്തുന്നത് LDF ഉം UDF ഉം ആണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു

 

 

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ