ജലനിരപ്പ് ഉയരുന്നു, വിവിധ നദികളിൽ ജാഗ്രതാ നിർദേശം, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

Published : Jun 15, 2025, 11:56 AM IST
river

Synopsis

പത്തനംതിട്ടയിലെ അച്ചൻകോവിൽ, കാസർകോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാൽ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, കാസർകോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാൽ എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മഞ്ഞ അലർട്ട്

പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ)

കാസർകോട്: കരിയങ്കോട് (ഭീമ നദി സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)

ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കർണാടകയ്‌ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്കൻ തീരദേശ ആന്ധ്രാ പ്രാദേശിന്‌ സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലും, വടക്കൻ ഒഡിഷക്ക് മുകളിലും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാദുഷയ്ക്ക് പിന്നാലെ 'ബട്ട് ക്യാഷ്' കമന്‍റുകൾ വീണ്ടും വൈറൽ; ആന്‍റോ ആന്‍റണിയുടെ കമന്‍റ് ബോക്സിലും അതേ കമന്‍റുകൾ, സംഭവം ഇങ്ങനെ
ലോകകപ്പ് നേടി വേഗം വായോ! സഞ്ജുവിന് കേരളത്തിൽ പുതിയ ചുമതല; കേരള സർക്കാരിന്‍റെ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ