പ്രതിഭാഗം അഭിഭാഷകനെതിരെ പൊട്ടിത്തെറിച്ച് ജിഷയുടെ അമ്മ

By Web DeskFirst Published Dec 13, 2017, 3:26 PM IST
Highlights

ജിഷ കേസിൽ  ശിക്ഷ  പ്രഖ്യാപനം  മാറ്റിവെച്ചതോടെ കോടതിക്ക് പുറത്ത് പ്രതിഭാഗം അഭിഭാഷകനെതിരെ ജിഷയുടെ അമ്മയുടെ രോഷപ്രകടനം. പ്രതിഭാഗം അനാവശ്യവാദം നടത്തി കോടതിയുടെ സമയം കളയുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വിധിയുണ്ടാകുമെന്ന് കരുതി എഡിജിപി ബി സന്ധ്യയും കോടതിയിലെത്തിയിരുന്നു.

ജിഷ കേസിൽ പ്രതി അമീർ  ഉൾ ഇസ്ലാം കുറ്റക്കാരനാണെന്ന്  കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ന് ശിക്ഷ ഉണ്ടാകുമെന്നായിരുന്നു കരുതിയത്. വിധി കേൾക്കാൻ ജിഷയുട അമ്മ രാജേശ്വരി രാവിലെ തന്നെ കോടതിയിലെത്തി. പക്ഷേ പ്രതിഭാഗം വാദം നീണ്ടുപോയതോടെ ശിക്ഷ നാളെത്തേക്ക് മാറ്റി. രോഷത്തേടെ രാജേശ്വരി പുറത്തിറങ്ങുമ്പോഴായിരുന്നു പ്രതിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിക്കുന്നത് ശ്രദ്ധതിയിൽപ്പെട്ടത് ഇതോടെ പ്രതിഷേധം അഭിഭാഷകനെതിരെയായി.

തുടർന്ന് കൂടെയുള്ള പോലീസുകാർ ഇടപെട്ടാണ് രാജേശ്വരിയെ പിന്തിരിപ്പിച്ചത്. വധ ശിക്ഷയിൽ കുറഞ്ഞൊന്നും താൻ അംഗീകരിക്കില്ലെന്ന് രാജേശ്വരി വ്യക്തമാക്കിയതാനിൽ കോടതിക്കകത്ത് കനത്ത സുരക്ഷ രാജേശ്വരിക്ക് പോലീസ് ഒരുക്കിയിരുന്നു. കോടതിയിൽ പ്രതിഷേധം ഉണ്ടായേക്കാമെന്ന സാഹചര്യത്തിലാണിത്.
 ശിക്ഷയുണ്ടാകരുതി പത്ത് മണിയോടെ തന്നെ അന്വേഷണത്തിന് നേതൃത്വം  കൊടുത്ത എഡിജിപി സന്ധ്യയും കോടതിയിലെത്തി. പെരുമ്പാവൂരിലെ ചില ക്ഷേത്ര ദർശനം കഴിഞ്ഞായിരുന്നു എഡിജിപി കോടതിയിലെത്തിയത്.  ഏഷ്യാനെറ്റ്

click me!