ദില്ലി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

Web Desk |  
Published : Apr 20, 2018, 02:54 PM ISTUpdated : Jun 08, 2018, 05:49 PM IST
ദില്ലി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

Synopsis

വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

ദില്ലി:സാമൂഹ്യപ്രവര്‍ത്തകനും ദില്ലി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രജീന്ദ്രര്‍ സച്ചാര്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദില്ലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് വൈകുന്നേരം 5.30 ന് സംസ്ക്കാരം നടക്കും. 1985 ആഗസ്റ്റ് ആറുമുതല്‍ 85 ഡിസംബര്‍ 22 വരെ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

ഇന്ത്യയിലെ മുസ്ലീംങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിനായി  യുപിഎ ഗവര്‍ണ്‍മന്‍റ് നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ ചെയര്‍പേര്‍സനായിരുന്നു രജീന്ദ്ര സച്ചാര്‍. 403 പേജുള്ള റിപ്പോര്‍ട്ടില്‍ മുസ്ലീം കമ്മ്യൂണിറ്റി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിടാനുള്ള ശുപാര്‍ശകളും സമര്‍പ്പിച്ചിരുന്നു.1952 ല്‍ അഭിഭാഷകനായി സേവനം ആരംഭിച്ച സച്ചാര്‍ യുഎന്‍ സബ് കമ്മിറ്റിയുടെ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള യുഎന്‍ സബ് കമ്മിറ്റിയുടെ അംഗമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കാഞ്ചേരി വോട്ടുകോഴ; 'അവസരവാദ നിലപാട് സ്വീകരിച്ചിട്ടില്ല, ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല', പ്രതികരിച്ച് എംവി ഗോവിന്ദൻ
ബെല്ലാരിയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ