സി.ആര്‍.പി.എഫിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണം അതിക്രൂരമായ കൊലപാതകമെന്ന് രാജ്നാഥ് സിങ്

By Web DeskFirst Published Apr 25, 2017, 4:59 PM IST
Highlights

സുഖ്മയിൽ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണം അതിക്രൂരമായ കൊലപാതകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മാവോയിസ്റ്റുകളെ നേരിടുന്നതിന് നിലവിലുള്ള തന്ത്രം മാറ്റുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ആക്രമണത്തിൽ സി.ആർ.പി.എഫ് മേധാവിയോട് കേന്ദ്രം റിപ്പോർട്ട് തേടി. വിഷയം ചർച്ച ചെയ്യാൻ മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ യോഗം അടുത്തമാസം എട്ടിന് വിളിച്ച് ചേർക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

സുഖ്മയിലെ സിആർപിഎഫ് പട്രോളിംഗിന് നേരെയുണ്ടായ ആക്രമണം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും നടന്നത് അതിക്രൂരമായ കൊലപാതകമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മാവോയിസ്റ്റുകളെ നേരിടാനുള്ള നിലവിലുള്ള തന്ത്രത്തിൽ മാറ്റം കൊണ്ടുവരുമെന്നും രാജ്നാഥ് സിംഗ് പ്രസ്താവിച്ചു. വിഷയം ചർച്ച ചെയ്യാൻ മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ യോഗം അടുത്തമാസം എട്ടിന് വിളിച്ച് ചേർക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മാവോയിസ്റ്റുകളുടേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് പ്രധാനമന്ത്രിയും ഇന്നലെ പറഞ്ഞിരുന്നു. റായ്പൂരിലെ സി.ആർ.പി.എഫ് ആസ്ഥാനത്താണ് മാവോയിസ്റ്റ് ആക്രമമത്തിൽ മരിച്ച 25 സി.ആർ.പി.എഫ് ജവാന്മാരുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ഛത്തീസ്ഘഡ് മുഖ്യമന്ത്രി രമൺസിംഗ് അടക്കമുള്ളവർ ജവാന്മാർക്ക് ആദരാജ്ഞലി അർപ്പിച്ചു. നിരവധി തവണ മാവോയിസ്റ്റ് ആക്രമമുണ്ടായിട്ടുള്ള മേഖലയായിട്ടും ഇത്തരമൊരു ആക്രമണത്തിന്റെ സാധ്യത അറിയാതെ പോയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴച്ചയാണെന്ന് ആരോപണമുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ആർ.പി.എഫ് മേധാവിയോട് ആവശ്യപ്പെട്ടു.
 

click me!