റംസാൻ മാസത്തിലെ വെടിനിർത്തൽ നീട്ടണമോയെന്ന് പിന്നീട് തീരുമാനിക്കും: രാജ്നാഥ് സിം​ഗ്

Web Desk |  
Published : Jun 09, 2018, 02:54 AM ISTUpdated : Jun 29, 2018, 04:18 PM IST
റംസാൻ മാസത്തിലെ വെടിനിർത്തൽ നീട്ടണമോയെന്ന് പിന്നീട് തീരുമാനിക്കും: രാജ്നാഥ് സിം​ഗ്

Synopsis

കശ്മീരിൽ താമിസിക്കുന്ന പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികുടുംബങ്ങൾക്ക് രാജ്നാഥ് സിം​ഗ് അഞ്ചരലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചു

 

ശ്രീന​ഗർ: ജമ്മുകശ്മീരിനുള്ളിൽ റംസാൻ മാസത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ നീട്ടുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിങ്. അതിർത്തി ഗ്രാമങ്ങളിൽ ഒൻപത് സൈനിക ബറ്റാലിയനുകളെ കൂടി വിന്യസിക്കുമെന്നും ശ്രീനഗറിലെ വാർത്താ സമ്മേളനത്തിൽ രാജ്നാഥ് സിങ് പറഞ്ഞു.

കശ്മീരി‍ൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് രാജ്നാഥ് സിങ് കശ്മീരിലെത്തിയത്. രണ്ട് ദിവസത്തെ സന്ദ‌ർശനത്തിനിടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ,ഗവർണർ എൻഎൻ വോറ,ജനപ്രതിനിധികൾ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതൽ ആലോചനയ്ക്ക്  ശേഷമേ വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുവെന്ന് മന്ത്രി വ്യക്തമാക്കി.  

മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കൊപ്പം കുപ്വാര,ആർഎസ് പുര അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി.  ഇരുവരും സന്ദർശിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കുപ്വാരയിൽ ഭീകരർ സൈന്യത്തിന്‍റെ പട്രോളിങ് സംഘത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. 

ശ്രീന​ഗറിൽ പുതുതായി സ്ഥാപിക്കുന്ന 9 സൈനിക ബറ്റാലിയനുകളിൽ രണ്ടെണ്ണം വനിതാ ബറ്റാലിയനുകളായിരിക്കുമെന്ന് രാജ്നാഥ്സിം​ഗ് അറിയിച്ചു. കശ്മീരിൽ താമിസിക്കുന്ന പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികുടുംബങ്ങൾക്ക് അഞ്ചരലക്ഷം വീതം സഹായധനവും രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു..

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
വയസ് 16 ആണോ? സോഷ്യൽ മീഡിയ വേണ്ടെന്ന നിയമവുമായി ഓസ്ട്രേലിയ