യോഗ ദിനം ആഘോഷമാക്കി രാഖി സാവന്ത് ; ചിത്രങ്ങള്‍ പുറത്ത്

Web Desk |  
Published : Jun 22, 2018, 12:08 PM ISTUpdated : Jun 29, 2018, 04:22 PM IST
യോഗ ദിനം ആഘോഷമാക്കി രാഖി സാവന്ത് ; ചിത്രങ്ങള്‍ പുറത്ത്

Synopsis

സര്‍ഗാത്മകതയുടെ വീണ്ടെടുപ്പാണ് യോഗയെന്ന് രാഖി സാവന്ത്

മുംബൈ: യോഗ ചെയ്യുന്നതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് യോഗ ചെയ്യുന്ന ചിത്രങ്ങളുമായി രാഖി സാവന്ത്. ഇന്നലെ മുംബൈയില്‍ നടന്ന യോഗാദിനാചരണത്തില്‍ രാഖി സാവന്തും പങ്കെടുത്തു.

ഓരോ ദിവസവും യോഗ ചെയ്ത് തുടങ്ങണമെന്ന് ആവശ്യപ്പെടുന്ന രാഖി യോഗ മനസിനും ശരീരത്തിനും ഒരു പോലെ ഫലപ്രദമാണെന്നും കൂട്ടിച്ചേര്‍ത്തു. ഓരോ തവണ യോഗ ചെയ്യുമ്പോഴും നമ്മള്‍ വീണ്ടെടുക്കുന്നത് ഓരോത്തരിലുമുള്ള ആന്തരിക ഊര്‍ജ്ജമാണെന്ന് രാഖി പറയുന്നു. 

സര്‍ഗാത്മകതയുടെ വീണ്ടെടുപ്പാണ് യോഗാസനങ്ങളിലൂടെ ലഭിക്കുന്നതെന്ന് രാഖി സാവന്ത് മുംബൈയില്‍ പറഞ്ഞു. വിവിധ യോഗാസനങ്ങള്‍ പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ രാഖി സാവന്ത് പുറത്ത് വിട്ടു. യോഗയുടെ മഹത്വം തിരക്കുപിടിച്ച ജീവിത രീതിയില്‍ ആളുകള്‍ മനസിലാക്കുന്നില്ലെന്ന് രാഖി സാവന്ത് പറയുന്നു.

യോഗയ്ക്കായി നിത്യജീവിതത്തില്‍ അഞ്ച് മിനിട്ടെങ്കിലും നീക്കി വക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം. പ്രശ്നങ്ങളെ മറികടക്കാനുള്ള ഉചിതമായ രൂപമാണ് യോഗയെന്ന് രാഖി പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട്ടിൽ ക്രമസമാധാന തകർച്ചയെന്ന് എൻഡിഎ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എടപ്പാടി പളനിസാമി നേതൃത്വം നൽകും
തൊണ്ടിമുതൽ കേസിൽ മുൻ എം എൽ എ ആന്‍റണി രാജുവിന് ഇന്ന് നിർണായകം, ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് ഉത്തരവ് പറയും