റംസാനിലെ സമൂഹ നോമ്പു തുറ: ബോധവത്കരണവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Published : May 27, 2017, 11:57 PM ISTUpdated : Oct 05, 2018, 02:44 AM IST
റംസാനിലെ സമൂഹ നോമ്പു തുറ: ബോധവത്കരണവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Synopsis

ഖത്തര്‍; റംസാനിലെ സമൂഹ നോമ്പു തുറകള്‍ ഏഷ്യന്‍ തൊഴിലാളികള്‍ക്കുള്ള ബോധവത്കരണത്തിനായി ഉപയോഗപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി ഖത്തറിലെ പ്രമുഖ ചാരിറ്റി ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് റംസാനിലെ നാല് വെള്ളിയാഴ്ചകളിലായി ഏഷ്യന്‍ തൊഴിലാളികള്‍ക്ക്  ഇഫ്താര്‍ പാര്‍ട്ടിയോടൊപ്പം വിവിധ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും.

ഷെയ്ഖ് താനിം ബിന്‍ അബ്ദുല്ല ഫൗണ്ടേഷനുമായി ചേര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഏഴായിരത്തി അഞ്ഞൂറിലധികം തൊഴിലാളികള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം  ഇത്തവണ സമൂഹ നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, ംഗ്ലാദേശ്,നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണ തൊഴിലാളികളെ നോമ്പ് തുറപ്പിക്കുന്നതോടൊപ്പം അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കും.

ഇതിനു പുറമെ നാട്ടില്‍ നിന്ന് വരുന്നവര്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റുള്ളവരാല്‍  ചതിക്കപ്പെടുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ഇഫ്താര്‍ പാര്‍ട്ടികളില്‍ വിശദീകരിക്കും. നോമ്പ് തുറക്ക് തൊട്ടുമുമ്പ് നിരത്തുകളില്‍ സംഭവിക്കാനിടയുള്ള വാഹനാപകടങ്ങള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നത് സംബന്ധിച്ചും വിശദീകരണമുണ്ടാവും. ഇഫ്താറിന് ഒരുമണിക്കൂര്‍ മുമ്പാണ് ടെന്റുകളില്‍ ബോധവത്കരണ പരിപാടികള്‍ ആരംഭിക്കുക.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'അഭിഭാഷക കോടതിയിൽ വരാറില്ല, വന്നാലും ഉറക്കമാണ് പതിവ്'; അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ വിചാരണക്കോടതി
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്; മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം ആരെങ്കിലും ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോയെന്ന് രാഹുൽ ഈശ്വര്‍